തിരുവനന്തപുരം: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി 2025 ഫെബ്രുവരി 23 ന് പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിക്കുന്ന ജില്ലാ ഫാമിലി കോൺഫറൻസിന്റെ പ്രഖ്യാപനം വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന പ്രസിഡന്റ് അർഷദ് അൽ ഹികമി താനൂർ നിർവഹിച്ചു. 'വിശ്വാസ വിശുദ്ധി സംതൃപ്ത കുടുംബം' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ഫാമിലി കോൺഫറൻസിൽ ഷാർജ മസ്ജിദുൽ അസീസ് ഇമാം ശൈഖ് ഹുസൈൻ സലഫി മുഖ്യപ്രഭാഷണം നടത്തും. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ.അബ്ദുല്ലത്തീഫ് മദനി, ജനറൽ സെക്രട്ടറി ടി.കെ.അഷ്‌റഫ്, പീസ് റേഡിയോ സി.ഇ.ഒ പ്രൊഫ. ഹാരിസ് ബിൻ സലീം, മുജാഹിദ് ബാലുശ്ശേരി തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
തിരുവനന്തപുരം എം.ഇ.എസ് ഹാളിൽ നടന്ന പ്രഖ്യാപന സമ്മേളനത്തിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ് നസീർ വള്ളക്കടവ് അധ്യക്ഷത വഹിച്ചു. വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന ഭാരവാഹികളായ ഷമീർ മഞ്ചേരി, അസ്ഹർ ചാലിശ്ശേരി, മുജാഹിദ് അൽ ഹികമി പറവണ്ണ, ഖാലിദ് മങ്കട, വിസ്ഡം ജില്ലാ സെക്രട്ടറി നസീർ മുള്ളിക്കാട്, വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി നസീം അഴിക്കോട്, ജോയിന്റ് സെക്രട്ടറി അൻസാറുദ്ധീൻ സ്വലാഹി, വിസ്ഡം സ്റ്റുഡന്റ്സ് ജില്ലാ പ്രസിഡന്റ് സമീർ കരിച്ചാറ, ജില്ലാ സെക്രട്ടറി അൽ ഫഹദ് പൂന്തുറ തുടങ്ങിയവർ സംബന്ധിച്ചു.
വിശ്വാസ വിശുദ്ധി സംതൃപ്ത കുടുംബം' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ഫാമിലി കോൺഫറൻസിൽ ഷാർജ മസ്ജിദുൽ അസീസ് ഇമാം ശൈഖ് ഹുസൈൻ സലഫി മുഖ്യപ്രഭാഷണം നടത്തും





0 Comments