കണിയാപുരം: 'ധർമ്മ സമരത്തിന്റെ വിദ്യാർത്ഥി കാലം' എന്ന പ്രമേയത്തിൽ വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന കേരള സ്റ്റുഡന്റ്സ് കോൺഫറൻസിന്റെ പ്രചരണാർത്ഥം വിസ്ഡം സ്റ്റുഡന്റ്സ് കണിയാപുരം മണ്ഡലം കമ്മിറ്റി ബാലസമ്മേളനം സംഘടിപ്പിച്ചു. പള്ളിനട എൻ.ഐ.സി ഹാളിൽ നടന്ന ബാലസമ്മേളനം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ വൈസ് പ്രസിഡന്റ് മൂസ കരിച്ചാറ ഉദ്ഘാടനം ചെയ്തു.
ഒന്നു മുതൽ ആറ് വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായാണ് ബാലാ സമ്മേളനം സംഘടിപ്പിച്ചത്. വിസ്ഡം സ്റ്റുഡന്റ്സ് ജില്ലാ സെക്രട്ടറി അൽ ഫഹദ് പൂന്തുറ, അബ്ദുല്ല അണ്ടൂർക്കോണം, അൽ അമീൻ തിരുമല, ഹുസൈൻ കണിയാപുരം, നിസാർ കരിച്ചാറ, അഹ്‌മദ് ജാസിർ, ഷഹനാസ് കണിയാപുരം, ഉസൈർ മുട്ടപ്പലം തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. 2025 മെയ് 11 ന് പെരിന്തൽമണ്ണയിലാണ് കേരള സ്റ്റുഡന്റ്സ് കോൺഫറൻസ് നടക്കുന്നത്.
ഒന്നു മുതൽ ആറ് വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായാണ് ബാലാ സമ്മേളനം സംഘടിപ്പിച്ചത്





0 Comments