/uploads/news/news_വിസ്‌ഡം_യൂത്ത്_തർബിയ_സംഗമം_1740902807_2729.jpg
Events

വിസ്‌ഡം യൂത്ത് തർബിയ സംഗമം കണിയാപുരത്ത്


മംഗലപുരം; തിരുവനന്തപുരം: വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ യുവജന വിഭാഗമായ വിസ്‌ഡം യൂത്ത് തിരുവനന്തപുരം ജില്ലാ തർബിയ സംഗമം കണിയാപുരം മംഗലപുരം ഓക്സിജൻ പാർക്കിൽ നടന്നു. 

വിസ്‌ഡം യൂത്തിന്റെ റമദാൻ കാല പരിപാടികളുടെ ഭാഗമായാണ് തർബിയ സംഗമം സംഘടിപ്പിച്ചത്. വിസ്‌ഡം യൂത്ത് സംസ്ഥാന സെക്രട്ടറി യു.മുഹമ്മദ് മദനി സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹാറൂൺ വള്ളക്കടവ് അധ്യക്ഷനായി. ജംഷീർ സ്വലാഹി, സംസ്ഥാന പ്രവർത്തക സമിതിയംഗങ്ങളായ അൻവർ കലൂർ, ത്വാഹ പാലാംകോണം, ജില്ലാ വൈസ് പ്രസിഡന്റ് ജമീൽ പാലാംകോണം, അൻസാറുദ്ധീൻ പീരുമേട്, അക്ബർഷാ അൽ ഹികമി, അബ്ദു റഊഫ് അൽ ഹികമി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകളെടുത്തു. ജില്ലാ സെക്രട്ടറി നസീം അഴിക്കോട്, ട്രഷറർ മുഹമ്മദ് ഷാൻ സലഫി എന്നിവർ സംസാരിച്ചു.

വിസ്‌ഡം യൂത്ത് തർബിയ സംഗമം

0 Comments

Leave a comment