/uploads/news/news_വർധിക്കുന്ന_കുറ്റകൃത്യങ്ങളെക്കുറിച്ച്_സാ..._1742734534_7873.jpg
Events

വർധിക്കുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് സാമൂഹിക പഠനം നടത്തണമെന്നു വിസ്ഡം യൂത്ത്


ആറ്റിങ്ങൽ: അനുദിനം ക്രമാതീതമായി വർധിച്ചുവരുന്ന ലഹരിയും അക്രമവാസനയും വർഗീയ ചിന്തകളും കൊലപാതകങ്ങളും സൃഷ്ടിക്കുന്ന ഭീകരാവസ്ഥയെപ്പറ്റി ശാസ്ത്രീയവും സാമൂഹികവുമായ പഠനം നടത്തണമെന്ന് വിസ്ഡം യൂത്ത് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച 'യുവപഥം' യുവജന സംഗമം ആവശ്യപ്പെട്ടു. ശാസ്ത്രീയ പഠനം നടത്തി ശാശ്വതമായ പരിഹാരങ്ങൾ കണ്ടെത്തണം. ഇനിയും കണ്ണടച്ചിരുന്നാൽ വിവേകമുള്ള യുവതലമുറ ഇല്ലാത്ത നാടായി നമ്മുടെ രാജ്യം മാറും. പരിഹാരം കണ്ടെത്തി എത്രയും വേഗം പ്രയോഗവത്കരിക്കാൻ ഭരണകൂടം തയ്യാറാവണമെന്നും സംഗമം അഭ്യർത്ഥിച്ചു.

വിസ്‌ഡം യൂത്ത് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണനാക്ക് മൈന പാർക്കിൽ സംഘടിപ്പിച്ച 'യുവപഥം' യുവജന സംഗമവും ഇഫ്താർ സംഗമവും വിസ്‌ഡം ആറ്റിങ്ങൽ മണ്ഡലം സെക്രട്ടറി മനാഫ് പാലാംകോണം ഉദ്ഘാടനം ചെയ്തു. വിസ്‌ഡം യൂത്ത് ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ്‌ സലിം കുട്ടി ഓടയം അധ്യക്ഷനായി. വിസ്‌ഡം യൂത്ത് കൊല്ലം ജില്ലാ സെക്രട്ടറി സഹിൽ സലഫി മുഖ്യപ്രഭാഷണം നടത്തി. അബ്ദുറഹ്‌മാൻ മധുരം ഖുർആൻ അവതരിപ്പിച്ചു.

വിസ്‌ഡം യൂത്ത് സംസ്ഥാന സമിതിയംഗം ത്വാഹ അബ്ദുൽബാരി, ജില്ലാ വൈസ് പ്രസിഡന്റ് ജമീൽ പാലാംകോണം എന്നിവർ സംസാരിച്ചു. വിസ്‌ഡം യൂത്ത് ആറ്റിങ്ങൽ മണ്ഡലം സെക്രട്ടറി നൗഫൽ മണനാക്ക് സ്വാഗതവും ട്രഷറർ സിദ്ധീഖ് പാലാംകോണം നന്ദിയും പറഞ്ഞു.

ഇനിയും കണ്ണടച്ചിരുന്നാൽ വിവേകമുള്ള യുവതലമുറ ഇല്ലാത്ത നാടായി നമ്മുടെ രാജ്യം മാറുമെന്നും പരിഹാരം കണ്ടെത്തി എത്രയും വേഗം പ്രയോഗവത്കരിക്കാൻ ഭരണകൂടം തയ്യാറാവണമെന്നും സംഗമം അഭ്യർത്ഥിച്ചു

0 Comments

Leave a comment