https://kazhakuttom.net/images/news/news.jpg
Events

ശശി തരൂരും സി.ദിവാകരനും ശാന്തിഗിരിയിൽ പരസ്പരം കണ്ടുമുട്ടി


പോത്തൻകോട്: ശാന്തിഗിരി പ്രണവ പത്മം പുരസ്കാര ചടങ്ങിനെത്തിയ തിരുവനന്തപുരം പാർലമെന്റ് സ്ഥാനാർത്ഥികളായ യു.ഡി.എഫിന്റെ ശശി തരൂരും, എൽ.ഡി.എഫിന്റെ സി.ദിവാകരനും പരസ്പരം കണ്ടുമുട്ടി സൗഹൃദം പങ്കിട്ടു. പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ നടന്ന ചടങ്ങിൽ നേരത്തെയെത്തി സദസ്സിൽ ഒരുമിച്ചിരിക്കുകയായിരുന്നു കടകംപള്ളി സുരേന്ദ്രൻ, മന്ത്രി കെ.കെ.ഷൈലജ, സി.ദിവാകരൻ എന്നിവർ. ഏഴു മണിയോടു കൂടി സദസ്സിലെത്തിയ ഡോ. ശശി തരൂർ എം.പി വരുന്ന തെരഞ്ഞെടുപ്പിലെ തന്റെ എതിരാളിയായ സി.ദിവാകരന് അടുത്തെത്തി ഹസ്തദാനം നൽകുകയായിരുന്നു.

ശശി തരൂരും സി.ദിവാകരനും ശാന്തിഗിരിയിൽ പരസ്പരം കണ്ടുമുട്ടി

0 Comments

Leave a comment