പോത്തൻകോട്: ശാന്തിഗിരിയിൽ കൊറോണ പ്രതിരോധ സൗജന്യ മരുന്ന് വിതരണവും ബോധവൽക്കരണവും നടന്നു. കേന്ദ്ര ആയുഷ് മന്ത്രാലയം പുറത്തിറക്കിയ മാർഗ്ഗ നിർദ്ദേശ പ്രകാരം സേവിക്കാവുന്നതാണെന്ന് അനുമതി ലഭിച്ചിട്ടുള്ള നിലവേമ്പ് കുടിനീർ ആണ് പ്രതിരോധ മരുന്നായി വിതരണം ചെയ്യുന്നത്. ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മരുന്ന് വിതരണം പോത്തൻകോട് പഞ്ചായത്തംഗം എം.ബാലമുരളി ഉദ്ഘാടനം ചെയ്തു. ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് ആഡിറ്റോറിയത്തിൽ വച്ച് നടന്ന കൊറോണ ബോധവല്‍ക്കരണ ക്ലാസ് ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു. ശാന്തിഗിരി ആയുർവേദ വിഭാഗം മെഡിക്കൽ സൂപ്രണ്ട് ഡോ.ബി.രാജ്കുമാർ, ഗോകുലം മെഡിക്കൽ കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ.സ്മിത കിരൺ എന്നിവർ ക്ലാസുകൾ നയിച്ചു. സ്വാമി ഗുരു സവിധ്ജ്ഞാന തപസ്വി അദ്ധ്യക്ഷനായ ചടങ്ങിൽ ശാന്തിഗിരി സിദ്ധമെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ.പി.ഹരിഹരൻ, എം.പി.പ്രമോദ്, കെ.ബിനോദ്, വി.ഷിബു, എം.മഹേഷ്, അഡ്വ. വി.ദേവദത്തൻ എന്നിവർ സംബന്ധിച്ചു. ശാന്തിഗിരി ഔഷധ നിർമ്മാണ ശാലയാണ് പ്രതിരോധ മരുന്ന് നിർമ്മിച്ചിരിക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം 3 മണി മുതൽ രാത്രി 7 മണി വരെ ബൈപാസിനു സമീപത്തുള്ള പുതിയ ഒ.പി മന്ദിരത്തിൽ സൗജന്യ മരുന്ന് വിതരണം ഉണ്ടായിരിക്കും. വിവരങ്ങൾക്ക് ബന്ധപ്പെടുക. ഫോൺ:81118 80407.
ശാന്തിഗിരിയില്‍ കൊറോണ പ്രതിരോധ സൗജന്യ മരുന്ന് വിതരണവും ബോധ വല്ക്കരണവും





0 Comments