പോത്തൻകോട്: ഒരു ലക്ഷം പേർക്ക് കമ്മ്യൂണിറ്റി കിച്ചൺ വഴി ഭക്ഷണം നൽകുമെന്ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കോവിഡിൻ്റെ പശ്ചാത്തലത്തിൽ ശാന്തിഗിരി ആശ്രമത്തിൽ മെയ് ആറിന് നടക്കാനിരുന്ന നവഒലി ജ്യോതിർ ദിന ആഘോഷങ്ങൾ മാറ്റി വച്ച് ഇതിനായി ചിലവാക്കാൻ കരുതിയ തുകയാണ് ഭക്ഷണം നൽകാനായി ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആശ്രമത്തിലെ ഏറ്റവും പ്രധാന ചടങ്ങാണ് എല്ലാ വർഷവും മെയ് 6 ന് നടത്തി വരുന്ന നവഒലി ജ്യോതിർ ദിനം. ആശ്രമ സ്ഥാപക ഗുരു നവജ്യോതി ശ്രീ കരുണാകര ഗുരു ആദി സങ്കൽപത്തിൽ ലയിച്ചതിന്റെ വാർഷികമാണ് നവഒലി ജ്യോതിർ ദിനമായി അഘോഷിച്ചു വരുന്നത്. ഇത്തവണ ആഘോഷങ്ങൾ ഒഴിവാക്കി പ്രാർത്ഥന മാത്രമായി ആചരിക്കാനാണ് ശാന്തിഗിരി ആശ്രമം തീരുമാനിച്ചിരിക്കുന്നത്.
ശാന്തിഗിരി ഒരു ലക്ഷം പേര്‍ക്ക് അന്നദാനം നല്‍കും





0 Comments