https://kazhakuttom.net/images/news/news.jpg
Events

സംസ്ഥാനത്ത് ഒരാള്‍ക്കു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍


തിരുവനന്തപുരം: ഒരാൾക്കു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ അറിയിച്ചു. വുഹാനിൽ നിന്നും തിരിച്ചെത്തിയ കാസർഗോഡ് ജില്ലയിലെ ഒരു വിദ്യാർത്ഥിക്കാണ് നോവൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മന്ത്രി അറിയിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർത്ഥിയുടെ ആരോഗ്യ നില തൃപ്തികരമാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യ നിലയിൽ ആശങ്കയില്ല. ഞായറാഴ്ച വരെ 104 സാമ്പിളുകൾ പരിശോധിച്ചതിൽ തൃശൂർ, ആലപ്പുഴ ജില്ലകളിലെ രണ്ട് വിദ്യാർത്ഥികൾക്ക് അടക്കം സംസ്ഥാനത്ത് മൂന്ന് പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഒരാള്‍ക്കു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

0 Comments

Leave a comment