/uploads/news/news_സ്നേഹ_സൗഹൃദ_വിരുന്നൊരുക്കി_തനിമ_ഇഫ്ത്താർ_1650930741_1710.jpg
Events

സ്നേഹ സൗഹൃദ വിരുന്നൊരുക്കി തനിമ ഇഫ്ത്താർ


തിരുവനന്തപുരം: സ്നേഹ സൗഹൃദ വിരുന്നൊരുക്കി തനിമ കലാസാഹിത്യ വേദി ജില്ലാ കമ്മിറ്റി തലസ്ഥാന നഗരിയിൽ ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു. മാനവികതയുടേയും സമത്വത്തിൻ്റേയും സ്നേഹഗീതികൾ ആലപിച്ചും കവിതകൾ ചൊല്ലിയും ഇഫ്ത്താർ ആശംസകൾ കൈമാറിയും തലസ്ഥാന ജില്ലയിലെ നിരവധി കലാ സാഹിത്യ സാംസ്കാരിക പ്രവർത്തകരാണ് സംഗമത്തിൽ ഒത്തുചേർന്നത്. തിരുവനന്തപുരം ഐക്കഫ് സെൻററിൽ നടന്ന ഇഫ്ത്താർ സംഗമം പ്രശസ്ത കഥാകൃത്ത് ശ്രീകണ്ഠൻ കരിക്കകം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് അമീർ കണ്ടൽ അധ്യക്ഷത വഹിച്ചു. 


സംഗമത്തിൽ വിനോദ് വൈശാഖി, വിനു എബ്രഹാം,  മെഹബൂബ് ഖാൻ പൂവാർ, കാര്യവട്ടം ശ്രീകണ്ഠൻ നായർ, വിജയൻ കുഴിത്തുറ, മടവൂർ രാധാകൃഷ്ണൻ, സതീഷ് കുമാർ.പി.കെ, സുനിൽ വെട്ടിയറ, മധു കല്ലറ, സിദ്ധിഖ് സുബൈർ, ചാന്നാങ്കര സലിം, ജസീന്ത മോറിസ്, ചാന്നാങ്കര ജയപ്രകാശ്, പുനവൻ നസീർ, ഷാമില, സുനിൽ ഖാൻ, പ്രേമചന്ദ്രൻ, മുത്തുമണി, സി.റഹീം, സുരേഷ് ആദിത്യൻ, കവിത വിശ്വനാഫ്, നൗഷാദ് പെരുമാതുറ, റെജി ചന്ദ്രശേഖർ, ലിജോ രവി, നേമം താജുദ്ധീൻ, എം.മെഹ്ബൂബ്, പുലിപ്പാറ മുഹമ്മദ്, ജനാർദ്ധനൻ തുടങ്ങിയ നിരവധി കലാ സാഹിത്യ പ്രവർത്തകർ പങ്കെടുത്തു. അൻസാർ പാച്ചിറ, അമീർ ഹംസ, അംജദ് റഹ്മാൻ, ഫൈസൽ, നൂറുൽ ഹസൻ, തുടങ്ങിയവർ നേതൃത്വം നൽകി.

മാനവികതയുടേയും സമത്വത്തിൻ്റേയും സ്നേഹ ഗീതികൾ ആലപിച്ചും കവിതകൾ ചൊല്ലിയും ഇഫ്ത്താർ ആശംസകൾ കൈമാറിയും ജില്ലയിലെ കലാ സാഹിത്യ സാംസ്കാരിക പ്രവർത്തകരാണ് സംഗമത്തിൽ ഒത്തുചേർന്നത്.

0 Comments

Leave a comment