കഠിനംകുളം: കഠിനംകുളം ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ സേന അംഗങ്ങൾക്ക് ട്രോളികൾ വിതരണം ചെയ്തു. പഞ്ചായത്തിലെ 23 വാർഡുകളിലെ 46 ഹരിത കർമ സേന അംഗങ്ങൾക്കായി 23 ട്രോളികളാണ് വിതരണം ചെയ്തത്. കൂടാതെ അംഗങ്ങൾക്കായി തൊപ്പി, റെയിൻ കോട്ട്, ചാക്ക്, ഗ്ലൗസ്, മാസ്ക് എന്നിവയും വിതരണം നടത്തി.
കഠിനംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അജിത അനി വിതരണം നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ, വി.ഇ.ഒ, ജെ.എച്ച്.ഐ, വാർഡ് മെമ്പർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
അംഗങ്ങൾക്കായി തൊപ്പി, റെയിൻ കോട്ട്, ചാക്ക്, ഗ്ലൗസ്, മാസ്ക് എന്നിവയും നൽകി





0 Comments