ആറ്റിങ്ങൽ: സ്കൂൾ ഓഫ് ഖുർആൻ ആറ്റിങ്ങൽ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കുട്ടികളുടെ കലാപരിപാടിയായ 'അൽ ഇത്ഖാൻ' പ്രോഗ്രാം ഡിസംബർ ഒന്നിന് നടക്കും. ആറ്റിങ്ങൽ പാലാംകോണം ദാറുൽ അർഖം ക്യാമ്പസ്സിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ദാറുൽ അർഖം എച്ച്.ഓ.ഡി അബ്ദുറാസിഖ് സ്വലാഹി പരിപാടി ഉദ്ഘാടനം ചെയ്യും. പ്രീ സ്കൂൾ മുതൽ ഗ്രേഡ് അഞ്ച് വരെയുള്ള വിദ്യാർത്ഥികൾക്കായി രണ്ട് വേദികളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. സെന്റർ തലത്തിൽ വിജയിക്കുന്ന കുട്ടികൾ ഡിസംബർ 28 ന് മലപ്പുറം പാണക്കാട് ജാമിഅഃ അൽഹിന്ദ് ലേഡീസ് ക്യാമ്പസ്സിൽ നടക്കുന്ന അൽ ഇത്ഖാൻ ഇൻ്റർ സ്കൂൾ മത്സരത്തിൽ പങ്കെടുക്കും.
പ്രീ സ്കൂൾ മുതൽ ഗ്രേഡ് അഞ്ച് വരെയുള്ള വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ വിജയിക്കുന്ന കുട്ടികൾ ഈ മാസം പാണക്കാട് ജാമിഅഃ അൽഹിന്ദ് ലേഡീസ് ക്യാമ്പസ്സിൽ നടക്കുന്ന അൽ ഇത്ഖാൻ ഇൻ്റർ സ്കൂൾ മത്സരത്തിൽ പങ്കെടുക്കും
0 Comments