വായന വാരാചരണം സമാപനം.ആലുംമൂട് ഗവണ്മെന്റ് എൽ. പി. സ്കൂൾ. കണിയാപുരം : ആലുംമൂട് ഗവണ്മെന്റ് എൽ. പി. സ്കൂളിൽ വായന വാരാചരണത്തിന്റെ സമാപനം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. സമാപന സമ്മേളനം കവയത്രി വി. എസ്. ബിന്ദു ഉൽഘാടനം നിർവഹിച്ചു. വാരാചരണത്തിന്റെ ഭാഗമായി വായന ക്വിസ്, പതിപ്പ് നിർമാണം ഗ്രന്ഥശാല സന്ദർശനം, പുസ്തകപ്രദർശനം, പുസ്തകാസ്വാദനകുറിപ്പ് അവതരണം എന്നിവ സംഘടിപ്പിച്ചു. എസ്. എം. സി. ചെയർമാൻ വെട്ടുറോഡ് സലാം അധ്യക്ഷത വഹിച്ചു. ബി. പി. ഒ. നൗഷാദ്, രാജേഷ് ലാൽ എന്നിവർ ആശംസകൾ നേർന്നു. ഹെഡ്മിസ്ട്രസ് ജെ. നബീസത്ത് ബീവി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി. എം. മുജീബ് നന്ദിയും പറഞ്ഞു.
Concluding the book readers week





0 Comments