https://kazhakuttom.net/images/news/news.jpg
Events

Healing through Ayurveda: seminar on public health


തിരുവനന്തപുരം: മൂന്നാം ദേശീയ ആയുർവേദ ദിനത്തോട് അനുബന്ധിച്ച് കേരള സർക്കാർ ആയുഷ് വകുപ്പിന്റെ നേതൃത്വത്തിൽ, പൊതുജനാരോഗ്യം ആയുർവേദത്തിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കി സംസ്ഥാന തല സെമിനാർ 3.11.2018 ന് തമ്പാനൂരിലെ ഹോട്ടൽ ചൈത്രത്തിൽ വെച്ച് ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, ആയുർവേദ മെഡിക്കൽ വിദ്യാഭാസ വകുപ്പ് എന്നീ വകപ്പുകളുടെ സജീവ പങ്കാളിത്തത്തോടു കൂടി സംഘടിപ്പിച്ചു. ആയുഷ് വകുപ്പ് അഡീഷണൽ സെക്രട്ടറി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത ആരോഗ്യ വിദഗ്ദ്ധനും, പ്ലാനിംഗ് ബോർഡ് അംഗവുമായ ഡോ ബി.ഇക്ബാൽ നിർവ്വഹിച്ചു. ഭാരതീയ ചികിത്സാ വകുപ്പ് മേധാവി ഡോ.അനിത ജേക്കബ്ബ് സ്വാഗതം അരുളിയ ചടങ്ങിൽ ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ.സി ഉഷാകുമാരി, ആയുഷ് മിഷൻ സംസ്ഥാന പ്രോഗ്രാം മാനേജർ ഡോ.സുഭാഷ്, ഡെപ്യൂട്ടി ട്രഗ്സ് കൺട്രോളർ ഡോ.ടി.ഡി. ശ്രീകുമാർ, ജോ. ഡയറക്ടർ ഡോ.കെ.എസ്. പ്രിയ, തിരു. ആയുർവേദ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. സി. രഘുനാഥൻ നായർ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സി.ഡി. ലീന എന്നിവർ ആശംസ പ്രസംഗം നടത്തുകയും തിരു. ജില്ല' ഭാരതീയ ചികിത്സാ മെഡിക്കൽ ഓഫീസർ ഡോ. ടി.എസ് ജയൻ കൃതജ്ഞത രേഖപ്പെടുത്തി. ആയുർവേദ മേഖലയിലെ നിരവധി പദ്ധതികളെ ഡോ.ഷൈൻ എസ്, ഡോ.വി. ജി. ഉദയകുമാർ എന്നിവർ സദസ്സിന് പരിചയപ്പെടുത്തി. പൊതുജന ആരോഗ്യ സംബന്ധിയായ വിവിധ വിഷയങ്ങളെ അധികരിച്ച് വിദഗ്ദ്ധ ഡോക്ടർമാരായ ഡോ.അമർ ഫെറ്റിൽ, ഡോ. ജ്യോതിലാൽ, ഡോ. ജയൻ ഡി, ഡോ. ദുർഗ്ഗ പ്രസാദ് എസ്. ഡോ. രാജേഷ്. എൻ, ഡോ. ഗോപകുമാർ എസ് പ്രബന്ധങ്ങൾ അവതരിപ്പിച്ചു.ആരോഗ്യ യൂണിവേഴ്സിറ്റി ഡീൻ ഡോ.എ. കെ. മനോജ് കുമാർ, എ. എം. എ റിസർച്ച് ഫൗണ്ടേഷൻ പ്രസിഡണ്ട് ഡോ. വി. ജി. ഉദയകുമാർ , സീനിയർ ഡോക്ടർ ഡോ. ജോസ് കുമാർ എന്നിവർ മോഡറേറ്റർമാർ ആയിരുന്നു.

Healing through Ayurveda: seminar on public health

0 Comments

Leave a comment