കഴക്കൂട്ടം: വെള്ളപ്പൊക്ക ദുരിതത്തിൽ ആയ കേരളത്തിന്റെ പുനർനിർമ്മാണത്തിന് ടെക്നോപാർക്കിലെ ഐടി കമ്പനികളുടെ നേതൃത്വത്തിൽ ജിടെക്കും (ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ്) ടെക്നോപാർക്കിലെ എംപ്ലോയീസ് എൻഗേജ്മെന്റ് ഫോറമായ നടനയും സംയുക്തമായി സംഘടിപ്പിച്ച റിവൈവൽ എന്ന പരിപാടിയിലൂടെ ഒരു കോടി രൂപ സമാഹരിച്ചു. തുക വെള്ളപ്പൊക്കത്തിൽ തകർന്നടിഞ്ഞ വിവിധ മേഖലകൾക്കുള്ള പുനർനിർമ്മാണത്തിന് പ്രയോജനപെടുത്തും. 'റിവൈൽ പരിപാടിയിൽ പങ്കെടുത്ത അയ്യായിരത്തിലധികം ടെക്കികളിൽ നിന്നും ഒരു കോടിയോളം രൂപ സമാഹരിച്ചു. മുൻപ് മത്സ്യതൊഴിലാളികളുടെ വെള്ളപ്പൊക്കത്തിൽ തകർന്ന വള്ളങ്ങളും മറ്റും പുനർനിർമ്മിച്ചു നൽകുകയും, സ്കൂൾ ലൈബ്രറികളിൽ പുസ്തകങ്ങൾ നൽകുകയും ചെയ്തു. കൂടാതെ വീട്, മറ്റ് അവശ്യ വസ്തുക്കൾ സജ്ജീകരിക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ പുനർനിർമ്മാണത്തിന് വേണ്ടി 25 കോടി രൂപയുടെ പുനർനിർമ്മാണ പദ്ധതികളാണ് ജിടെക്കിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്നത്.
Reconstructing Kerala : Gtech Megashow collected one Crore





0 Comments