/uploads/news/news_അറബിക്_ഭാഷാ_സെമിനാർ_1734538492_1380.jpg
Events

അറബിക് ഭാഷാ സെമിനാർ


പാലോട്: അന്താരാഷ്ട്രാ അറബിക് ഭാഷാ ദിനത്തിൻ്റെ ഭാഗമായി താന്നിമൂട് ഗവ.ട്രൈബൽ എൽ.പി സ്കൂളിൽ അറബിക് ഭാഷാ സെമിനാർ സംഘടിപ്പിച്ചു. കൊല്ലായിൽ അൽ ഫലാഹ് ഹിഫ്ദ് അക്കാദമി അധ്യപകൻ ജസീൽ അൻസാരി കലയപുരം സെമിനാർ ഉദ്ഘാടനം ചെയ്തു. റിട്ട. അറബിക് അധ്യാപകൻ അബ്ദുൾ അസീസ്  മുഖ്യപ്രഭാഷണം നടത്തി. എസ്.എം.സി ചെയർമാൻ നാസിമുദ്ദീൻ അധ്യക്ഷത വഹിച്ചു. 

പ്രധാന അധ്യാപിക ജമനിസാ ബീഗം,  എസ്.എം.സി വൈസ് പ്രസിഡന്റ് സഫീർഖാൻ, രാഗേഷ് തമ്പി, ജാരിയാ മോൾ, ആൻസി പി.സി, അൻസാറുദ്ദിൻ തുടങ്ങിയവർ സംസാരിച്ചു. ഭാഷാ ദിനത്തിൻ്റെ ഭാഗമായി പോസ്റ്റർ പ്രദർശനവും കുട്ടികളുടെ കലാപരിപാടികളും നടത്തി.

ഭാഷാ ദിനത്തിൻ്റെ ഭാഗമായി പോസ്റ്റർ പ്രദർശനവും കുട്ടികളുടെ കലാപരിപാടികളും നടത്തി

0 Comments

Leave a comment