/uploads/news/news_ആനവണ്ടിയും_കുട്ട്യോളും_1652529686_494.jpg
Events

ആനവണ്ടിയും കുട്ട്യോളും


തിരുവനന്തപുരം : കുരുന്നുകൾക്കായി അവധിക്കാല ക്യാമ്പ് ..
നെയ്യാറ്റിൻകര *: കരിനട ആശ്രയയും കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലും നിംസ് മെഡിസിറ്റിയും സംയുക്തമായി പത്തിനും പതിനഞ്ചിനും മധ്യേ പ്രായമുള്ള കുട്ടികൾക്കായി മേയ് 23 തിങ്കളാഴ്ച "ആനവണ്ടിയും കുട്ട്യോളും " അവധിക്കാല ഏകദിന  ക്യാമ്പ് സംഘടിപ്പിക്കുന്നു.* ആദ്യമായാണ് മുഴുവൻ സമയവും കെ.എസ്.ആർ.ടി.സി ബസിലും വിവിധ ആകർഷക കേന്ദ്രങ്ങളിലുമായി കുട്ടികളുടെ അവധിക്കാല ക്യാമ്പ് അണിഞ്ഞൊരുങ്ങുന്നത്. "ആനവണ്ടിയും കുട്ട്യോളും " ക്യാമ്പംഗങ്ങൾ കാപ്പുകാട്, കല്ലാർ, നെയ്യാർ ഡാം, പൊന്മുടി എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കും. യാത്രാവേളയിൽ പ്രശസ്ത യുവകവി സുമേഷ് കൃഷ്ണൻ, മാധ്യമപ്രവർത്തകനും മോട്ടിവേഷണൽ ട്രെയിനറുമായ ഗിരീഷ് പരുത്തി മഠം, ചിത്രകാരൻ ഹരി ചാരുത എന്നിവർ കുട്ടികളുമായി സംവദിക്കും. ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന മുപ്പത് കുട്ടികൾക്കാണ് ക്യാമ്പിൽ പ്രവേശനം. രജിസ്ട്രേഷനും വിശദവിവരങ്ങൾക്കും 98460 67232 എന്ന നമ്പറിൽ പ്രോഗ്രാം കോ- ഓർഡിനേറ്റർ എൻ.കെ. രഞ്ജിത്തിനെ ബന്ധപ്പെടണം.

ആനവണ്ടിയും കുട്ട്യോളും

0 Comments

Leave a comment