/uploads/news/265-IMG_20190204_152639.jpg
Events

ആയുർവേദ ക്വിസ് മത്സരത്തിൽ മോഡൽ സ്കൂൾ വിജയികളായി


ഇൻറർനാഷണൽ ആയുഷ് കോൺക്ളേവിനോടനുബന്ധിച്ച് തിരുവനന്തപുരം ആയുർവേദ കോളേജ് ഓഡിറ്റോറിയത്തിൽ നടത്തിയ ആയുർവേദ ക്വിസ് മത്സരത്തിൽ തൈക്കാട് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ എം.ജെ.കാർത്തിക്കും മുഹമ്മദ് ജാസിമും ഒന്നാം സമ്മാനത്തിന് അർഹരായി. തിരുവനന്തപുരം ജില്ലാ ഭാരതീയ ചികിത്സാ വകുപ്പും നാഷണൽ ആയുഷ് മിഷനും ചേർന്നാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ജില്ലയിലെ 34 സ്കൂളുകൾ മത്സരത്തിൽ പങ്കെടുത്തു. മുക്കോലയ്ക്കൽ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ ഹൃദയ ആർ കൃഷ്ണൻ, ഹൃദയേഷ് ആർ കൃഷ്ണൻ എന്നിവർക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ധനുവച്ചപുരം ഗവൺമെൻറ് ഗേൾസ് ഹൈസ്കൂളിലെ അഭിമന്യു ആർ.എസ്, അഭിൻ.ബി.എസ് എന്നിവർക്ക് പ്രോത്സാഹന സമ്മാനവും ലഭിച്ചു. കേരളത്തിലെ എല്ലാ സ്കൂളുകളും കേന്ദ്രീകരിച്ച് ആയുഷ് ക്ലബ്ബുകൾ രൂപീകരിച്ച് ആയുർവേദ ക്വിസ് മത്സരം നടത്തി വരികയായിരുന്നു. സമാപന പരിപാടിയായിട്ടാണ് തിരുവനന്തപുരം ജില്ലയിലെ ക്വിസ് മത്സരം നടന്നത്. നാഷണൽ ആയുഷ് മിഷൻ ആയുർവേദ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ.എം.സുഭാഷ് മത്സര വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും നൽകി. സീനിയർ മെഡിക്കൽ ഓഫീസർ ഡോ.ഷർമദ് ഖാൻ ക്വിസ് മത്സരം നയിച്ചു. ഈ മാസം പത്താം തീയതി ജില്ലകളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ച ടീമുകളെ ഉൾപ്പെടുത്തി സംസ്ഥാന തലത്തിൽ മത്സരം നടത്തും. ഒന്നാം സമ്മാനമായി 10,000 രൂപയും രണ്ടാം സമ്മാനമായി 5000 രൂപയുമാണ് നൽകുന്നത്.

ആയുർവേദ ക്വിസ് മത്സരത്തിൽ മോഡൽ സ്കൂൾ വിജയികളായി

0 Comments

Leave a comment