തിരുവനന്തപുരം: എസ്.കെ പൊറ്റക്കാട് സ്മാരക സമിതി ഏർപ്പെടുത്തിയ സാഹിത്യപുരസ്കാരം ഇന്ന് വൈകിട്ട് (ചൊവ്വ - 06/08/2024) വൈകുന്നേരം അഞ്ചു മണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ എഴുത്തുകാരൻ കെ.പി.രാമനുണ്ണിയ്ക്ക് അടൂർ ഗോപാലകൃഷ്ണൻ സമർപ്പിക്കും. കെ.പി.രാമനുണ്ണിയുടെ "ഹൈന്ദവം" എന്ന കഥാസമാഹാരത്തിനാണ് പുരസ്കാരം.
പ്രഭാവർമ്മ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ എസ്.മഹാദേവൻ തമ്പി, ഡോ. സാബു കോട്ടുക്കൽ, റാണി പി.കെ എന്നിവർ ആശംസകൾ നേരും. ചടങ്ങിൽ കഥ, കവിത, ബാലസാഹിത്യം, നോവൽ, പഠനം എന്നീ മേഖലകളിൽ സമ്മാനിതരായവർക്കും രചനാ മത്സരങ്ങളിൽ വിജയിച്ചവർക്കും പുരസ്കാരങ്ങൾ നൽകും. ചടങ്ങിൽ വെച്ച് ഓസ്റ്റിൻ അജിത്തിന് ഉജ്ലബാല പ്രതിഭാ പുരസ്കാരവും സമർപ്പിക്കും.
ഡോ. മുഞ്ഞിനാട് പത്മകുമാർ സ്വാഗതവും ശ്യാംതറമേൽ നന്ദിയും പറയും.
കെ.പി.രാമനുണ്ണിയുടെ "ഹൈന്ദവം" എന്ന കഥാസമാഹാരത്തിനാണ് പുരസ്കാരം.





0 Comments