/uploads/news/news_കണിയാപുരം_ഖാദിസിയ_പത്താമത്_അജ്മീർ_ആണ്ട്_..._1736406320_7659.jpg
Events

കണിയാപുരം ഖാദിസിയ പത്താമത് അജ്മീർ ആണ്ട് നേർച്ചയ്ക്ക് നാളെ (10/01/2024, വെള്ളി) തുടക്കമാവും


കണിയാപുരം; തിരുവനന്തപുരം: ഖാദിസിയയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന മഹത്തായ അജ്മീർ ആണ്ട് നേർച്ച ജനുവരി 10, 11 തീയതികളിൽ കണിയാപുരം ഖാദിസിയയിൽ നടക്കും. വൈകുന്നേരം 04:00 മണിക്ക് ചാന്നാങ്കര മണ്ണെണ്ണ മസ്താൻ മക്കാം സിയാറത്തോടെ നേർച്ചയ്ക്ക് ഔപചാരികമായി തുടക്കമാവും. സയ്യിദ് മുഹമ്മദ് നസഫി തങ്ങൾ ലക്ഷദ്വീപിന്റെ നേതൃത്വത്തിൽ പതാക പ്രയാണത്തോടെ ആരംഭിക്കും. വൈകിട്ട് 7 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ അഡ്വക്കേറ്റ് മുനീർ സ്വാഗതം ആശംസിക്കും.

ഖാദിസിയ ജനറൽ സെക്രട്ടറി ഡോക്ടർ മുഹമ്മദ് കുഞ്ഞ് സഖാഫിയുടെ അധ്യക്ഷതയിൽ ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ.അനിൽ ചടങ്ങ് ഉദ്ഘാടനം ചെയ്യും. അടൂർ പ്രകാശ് എം.പി ഓർഫൻ കയർ ഉദ്ഘാടനം നിർവഹിക്കും. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് ഹാലിം, സി.പി.ഐ.എം മംഗലാപുരം ഏരിയ സെക്രട്ടറി എം.ജലീൽ ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡണ്ട് പൊടിമോൻ അഷറഫ്, എം.എ.എത്തീഫ്, അഡ്വക്കേറ്റ് മുനീർ, ഡി.സി.സി വൈസ് പ്രസിഡണ്ട് മാലിക് ജബ്ബാർ അണ്ടൂർക്കേണം ഗ്രാമപഞ്ചായത്ത് മെമ്പർ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിക്കും. രാത്രി 08:00 മണിക്ക് സുപ്രസിദ്ധ മതപണ്ഡിതനും വാഗ്മിയുമായ മുസ്തഫ സഖാഫി അജ്മീർ ചരിത്രം പാടി പറയും.

സമാപന ദിവസമായ മറ്റന്നാൾ (ശനിയാഴ്ച്ച) വൈകുന്നേരം 6:30 മണിക്ക് ഖാദിസിയ ബുർദ ഇഖ് വാൻ നേതൃത്വത്തിൽ ബുർദ മജ്‌ലിസ് നടക്കും.
ഖാദിസിയയുടെ സജീവ സഹകാരികളായിരുന്ന അബ്ദുസ്സലാം ഹാജി, അനസ് കണിയാപുരം എന്നിവരുടെ അനുസ്മരണ സമ്മേളനം സയ്യിദ് മിസ്ബാഹ് കോയ അൽ ബാഫഖി നിർവഹിക്കും.

രാത്രി 8:00 മണിക്ക് നടക്കുന്ന ആത്മീയ സമ്മേളനം സയ്യിദ് ഉബൈദ് കോയ തങ്ങളുടെ പ്രാർത്ഥനയോടെ വിഴിഞ്ഞം അബ്ദുറഹ്മാൻ സഖാഫിയുടെ അധ്യക്ഷതയിൽ പരിയാരത്തിങ്കര മുസ്ലിം ജമാഅത്ത് ഇമാം മുഹമ്മദ് അസ്ലം ഫൈസി അൽ ബാഖവി ഉൽഘടനം നിർവഹിക്കും. സ്വാഗതസംഘം കൺവീനർ ഷാജഹാൻ പള്ളിപ്പുറം സ്വാഗതം ആശംസിക്കുന്ന യോഗത്തിന്റെ സമാപന പ്രാർത്ഥനയ്ക്ക് സയ്യിദ് പി.എം.എസ് ആറ്റക്കോയ തങ്ങൾ കുമരംപുത്തൂർ നേതൃത്വം നൽകും.

രാത്രി 9:00 മണിക്ക് കേരള മുസ്ലിം ജമാഅത്ത് തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് കെ.എം ഹാഷിം ഹാജി അന്നദാന വിതരണം ഉദ്ഘാടനം ചെയ്യും.
ഹാഷിം സഖാഫി വെള്ളൂർ, അർഷദ് കാസിമി സിദ്ദീഖ് ബാഖവി, എം.യു അബ്ദുസ്സലാം മുസ്‌ലിയാർ, സിദ്ധീഖ് അഹ്സനി, മിഖദാദ് ഹാജി ബീമാപള്ളി, സിദ്ദീഖ് ഹാജി ഇലങ്കത്തിൽ തുടങ്ങിയർ സംബന്ധിക്കും.
വിശദ വിവരങ്ങൾക്ക് 90483 31786, 94474 52061 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

വിശദ വിവരങ്ങൾക്ക് 90483 31786, 94474 52061 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

0 Comments

Leave a comment