/uploads/news/news_കരിച്ചാറ_മുസ്‌ലിം_ജമാഅത്തിൽ_ലഹരി_വിരുദ്ധ..._1742048985_1440.jpg
Events

കരിച്ചാറ മുസ്‌ലിം ജമാഅത്തിൽ ലഹരി വിരുദ്ധ ബോധവത്കരണവും ഇഫ്താർ സംഗമവും


കണിയാപുരം: കണിയാപുരം, കരിച്ചാറ മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണവും ഇഫ്താർ സംഗമവും സംഘടിപ്പിക്കുന്നു. നാളെ (ഞായറാഴ്ച) വൈകിട്ട് 4 മണിക്ക് ജമാഅത്ത് അംഗണത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

ചടങ്ങിൽ തിരുവനന്തപുരം സൗത്ത് സോൺ ജോയിന്റ് എക്സൈസ് കമ്മീഷണർ ബി.രാധാകൃഷ്ണൻ ലഹരി വിരുദ്ധ ബോധവത്കരണം നടത്തും. ഷെമീർ ഫലാഹി ആലപ്പുഴ ഇഫ്താർ സന്ദേശം നൽകും. കരിച്ചാറ മുസ്‌ലിം ജമാഅത്ത് പ്രസിഡണ്ട് എം.എ.ഹിലാൽ അധ്യക്ഷനാകുന്ന പരിപാടിയിൽ സെക്രട്ടറി എം.മൂസ, സജീദ് കരകുളം, എ.ഫൈസൽ, മുഹമ്മദ് അഷ്റഫ്,  നാസർ തോട്ടിൻകര, ഷംനാദ്, നൂറുദ്ദീൻ കുട്ടി, നൗഫൽ, ബിജൂർ, കരിച്ചാറ നാദർഷ, മനാഫ്  എന്നിവർ പങ്കെടുക്കും.

നാളെ (ഞായറാഴ്ച) വൈകിട്ട് 4 മണിക്ക് ജമാഅത്ത് അംഗണത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്

0 Comments

Leave a comment