/uploads/news/news_കളിയരങ്ങ്_2022'_സമാപിച്ചു_1660002225_3387.jpg
Events

കളിയരങ്ങ് 2022' സമാപിച്ചു


പെരുമാതുറ: ഭിന്നശേഷിക്കാരായ കുട്ടികളുടെ പുരോഗതി ലക്ഷ്യമിട്ട് തണൽ പെരുമാതുറ സെന്ററിൽ പ്രവർത്തിക്കുന്ന  സി.ഡി.സി (ചൈൽഡ് ഡെവലപ്പ്മെന്റ് സെന്റർ) യുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി  ആർട്സ് & സ്പോർട്സ് ഫെസ്റ്റ് 'കളിയരങ്ങ് 2022' സംഘടിപ്പിച്ചു.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്നു വന്ന ഫെസ്റ്റിന്റെ സമാപന സമ്മേളനം പ്രശസ്ത സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തകനും ആർ.ജെയും ബിഗ്ബോസ് താരവുമായ കിടിലം ഫിറോസ് ഉദ്ഘാടനം ചെയ്തു. തണൽ പെരുമാതുറ മാനേജിംഗ് കമ്മിറ്റിയംഗം ഡോ. ഷഹന ജാസ്മിൻ അധ്യക്ഷയായി.

തണൽ പെരുമാതുറ ക്യാമ്പസ്സിൽ നടന്ന സമ്മേളനത്തിൽ അഴൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാജഹാൻ അയണിമൂട് സമ്മാനങ്ങൾ വിതരണം ചെയ്തു. കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റും മെമന്റോയും തണൽ പെരുമാതുറ ജനറൽ സെക്രട്ടറി ഡോ.എൻ.അബ്ദുൽ മജീദ് വിതരണം ചെയ്തു.

വാർഡ് മെമ്പർ നെസിയ സുധീർ, തണൽ പെരുമാതുറ മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ ടി.എം.നസീർ, ഷഹീർ സലിം, സി.ഡി.സി ഇൻചാർജ് നബീല സായിദ, ആമിന ഇഷാം എന്നിവർ സംസാരിച്ചു. തണൽ  ജോയിന്റ് സെക്രട്ടറി സാബു കമറുദ്ധീൻ സ്വാഗതവും നസീർ സിറാജുദ്ധീൻ നന്ദിയും പറഞ്ഞു. തുടർന്ന് വേദിയിൽ കുട്ടികളുടെ കലാവിരുന്നുകൾ അരങ്ങേറി. മുഹമ്മദ് തമീം, ആദിത്യൻ.എ.എസ്, അഫ്ലഹ് ഹസ്സൻ എന്നിവർ 'കളിയരങ്ങ് 2022' ലെ ഓവറോൾ ചാമ്പ്യന്മാരായി.

സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തകനും ആർ.ജെയും ബിഗ്ബോസ് താരവുമായ കിടിലം ഫിറോസ് ഉദ്ഘാടനം ചെയ്തു

0 Comments

Leave a comment