/uploads/news/news_കഴക്കൂട്ടം_സൈനിക്_എൽ.പി.എസിന്റെ_60-ാമത്_..._1709370696_3792.jpg
Events

കഴക്കൂട്ടം സൈനിക് എൽ.പി.എസിന്റെ 60-ാമത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും


കഴക്കൂട്ടം: കഴക്കൂട്ടം സൈനിക് എൽ.പി.എസിന്റെ 60-ാമത് വാർഷികാഘോഷവും  യാത്രയയപ്പ് സമ്മേളനവും സാന്ദ്രം 2024 എന്ന പേരിൽ നടന്നു. പി ടി എ പ്രസിഡന്റ് അജയകുമാർ അധ്യക്ഷത വഹിച്ച സമ്മേളനത്തിന്റെ ഉദ്ഘാടനം കാര്യവട്ടം ശ്രീകണ്ഠൻ നായർ നിർവഹിച്ചു.

കുട്ടികളുടെ പുതിയ പാർക്കിന്റെ ഉദ്ഘാടനം സൈനിക് സ്കൂ‌ൾ പ്രിൻസിപ്പാൾ കേണൽ ധീരേന്ദ്രകുമാർ നിർവ്വഹിച്ചു.

വിരമിക്കുന്ന ഹെഡ്മാസ്റ്റർ എസ്. ജയകുമാറിനും, അദ്ധ്യാപിക ഷീജാ സ്റ്റീഫൻസനും ചടങ്ങിൽ പൊന്നാടയണിയിച്ചു യാത്രയയപ്പ് നൽകി.

2022-23 എൽ എസ് എസ് പരീക്ഷാ വിജയികൾക്കുള്ള പുരസ്കാരങ്ങൾ ചന്തവിള വാർഡ് കൗൺസിലർ എം. ബിനുവും നൽകി. ഗീതാ സുകുമാരൻ റിപ്പോർട്ട് അവതരിപ്പിച്ച യോഗത്തിൽ, കണിയാപുരം AEO രവികുമാർ, ഡോ. ഉണ്ണികൃഷ്‌ണൻ പാറയ്ക്കൽ (BPC കണിയാപുരം), എസ്.എം.സി ചെയർമാൻ ഇ. നാസറുദ്ദീൻ, വി.സോമനാഥൻ,മധു. ബി, സാംസൺ. എസ്. ജെ, മനോജ്. പി, തുടങ്ങിയവർ പങ്കെടുത്തു. പൊതുസമ്മേളനത്തിനു ശേഷം വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

പി ടി എ പ്രസിഡന്റ് അജയകുമാർ അധ്യക്ഷത വഹിച്ച സമ്മേളനത്തിന്റെ ഉദ്ഘാടനം കാര്യവട്ടം ശ്രീകണ്ഠൻ നായർ നിർവഹിച്ചു. കുട്ടികളുടെ പുതിയ പാർക്കിന്റെ ഉദ്ഘാടനം സൈനിക് സ്കൂ‌ൾ പ്രിൻസിപ്പാൾ കേണൽ ധീരേന്ദ്രകുമാർ നിർവ്വഹിച്ചു.

0 Comments

Leave a comment