തിരുവനന്തപുരം: സാംസ്കാരിക ജീര്‍ണതയുടെ മാലിന്യങ്ങളെ പുറംതള്ളാനുള്ള ഇടങ്ങളായി കാമ്പസുകളെ ഉപയോഗിക്കുന്നവര്‍ക്കെതിരെ വൈജ്ഞാനിക പ്രതിരോധം തീര്‍ക്കണമെന്ന് വിസ്ഡം സ്റ്റുഡന്‍സ് സംസ്ഥാന സമിതി തിരുവനന്തപുരം അൽ സാജ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച 28 ആമത് ആഗോള പ്രൊഫഷണല്‍ വിദ്യാര്‍ത്ഥി സമ്മേളനം ‘പ്രൊഫ്കോൺ’ ഉദ്ഘാടന സമ്മേളനം ആവശ്യപ്പെട്ടു.
മദ്യവും ലഹരിയും ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടുന്ന പ്രത്യയ ശാസ്ത്രങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താനും രക്ഷിതാക്കളും അധ്യാപകരും വിദ്യാലയ മേധാവികളും കരുതല്‍ നടപടി സ്വീകരിക്കാനും തയ്യാറാകണം.
നിര്‍മ്മിതബുദ്ധിയുടെ വിജ്ഞാന വിപ്ലവകാലത്തും അശ്ലീലതയുടെ ആലസ്യങ്ങളില്‍ വിദ്യാര്‍ത്ഥികളെ തളച്ചിടാനുള്ള ശ്രമങ്ങളെ തിരിച്ചറിയണം. സംസ്ഥാനത്ത് നിന്നുളള പ്രൊഫഷണലുകളുടെ കൊഴിഞ്ഞ് പോക്ക് തടയിടാന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ അധികാരികള്‍ തയ്യാറാകണം. ലോകത്തെ ബൗദ്ധിക വ്യവഹാരങ്ങളിലും വിജ്ഞാന മുന്നേറ്റങ്ങളിലും വിജയം നേടുന്ന വിധം വിദ്യാഭ്യാസത്തിന്റ കാര്യക്ഷമത വര്‍ധിപ്പിക്കാനും അധികൃതര്‍ തയ്യാറാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം ലജ്നത്തുൽ ബുഹൂസുൽ ഇസ്ലാമിയ്യ സംസ്ഥാന സെക്രട്ടറി ഷമീർ മദീനി ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഷഹബാസ് കെ.അബ്ബാസ് അധ്യക്ഷത വഹിച്ചു. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ മുഖ്യാതിഥിയായി.
ദാറുൽ അർഖം അൽ ഹിന്ദ് പ്രിൻസിപ്പൽ അബ്ദുൽ ലത്തീഫ് സുല്ലമി മാറഞ്ചേരി, വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി ജംഷീർ സ്വലാഹി, വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി അബ്ദുല്ല അൻസാരി, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നസീർ കൊല്ലായിൽ, കൊല്ലം ജില്ലാ സെക്രട്ടറി സയ്യിദ് പത്തനാപുരം, വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന വൈസ് പ്രസിഡന്റ് അസ്ഹർ അബ്ദുൽ റസാക്ക്, ട്രഷറർ മുഹമ്മദ് ഷബീബ് മഞ്ചേരി എന്നിവർ പ്രസംഗിച്ചു.
രാത്രി നടന്ന ‘ദി പേഴ്സ്പെക്ടീവ്’ പാനൽ ചർച്ചയിൽ വിവിധ യുവജന സംഘടനകളുടെ പ്രതിനിധികളായി എ.എ. റഹീം എം.പി, കെ.എസ്. ശബരീനാഥൻ, അഡ്വ. പി.ഇ. സജൽ, വിസ്ഡം യൂത്ത് ജനറൽ സെക്രട്ടറി ടി.കെ. നിഷാദ് സലഫി തുടങ്ങിയവർ വിദ്യാർത്ഥികളുമായി സംവദിച്ചു. വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഒ.ഫസീഹ്, സംസ്ഥാന നിർവാഹക സമിതി അംഗം അജ്മൽ ഫൗസാൻ, ശഫീഖ് സ്വലാഹി, അനസ് സ്വലാഹി, സഹൽ സലഫി തുടങ്ങിയവർ വിഷയാവതരണങ്ങൾ നടത്തി.
മദ്യവും ലഹരിയും ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടുന്ന പ്രത്യയ ശാസ്ത്രങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താനും രക്ഷിതാക്കളും അധ്യാപകരും വിദ്യാലയ മേധാവികളും കരുതല്‍ നടപടി സ്വീകരിക്കാനും തയ്യാറാകണം





0 Comments