കായിക്കര, ചിറയിൻകീഴ്: മഹാകവി കുമാരനാശാൻ ചരമ ശതാബ്ദി ആചരണ സമ്മേളനവും കാവ്യസായാഹ്നവും കായിക്കര ആശാൻ സ്മാരകത്തിൽ സംഘടിപ്പിച്ചു.
പ്രൊഫ. എം.കെ സാനു ചെയർമാനായ കുമാരനാശാൻ ചരമ ശതാബ്ദി ആചരണ സമിതിയും കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷനും സംയുക്തമായാണ് സമ്മേളനം സംഘടിപ്പിച്ചത്.
പ്രൊഫ. ബി.ഭുവനേന്ദ്രൻ കാവ്യ സായാഹ്നം ഉദ്ഘാടനം ചെയ്തു. കായിക്കര അശോകൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ നിരവധി കവികൾ ആശാൻ കവിതകൾ ആലപിച്ചു. ഡോ. രാജാവാര്യർ ആചരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കുമാരനാശാൻ ചരമ ശതാബ്ദി ആചരണ സമിതി സംസ്ഥാന സമിതി അംഗം എം.കൃഷ്ണകുമാർ മുഖ്യവിഷയാവതരണം നടത്തി.
എം.പി സുഭാഷ്, രാമചന്ദ്രൻ കരവാരം, ആർ.ബിജു, എം.ഷാജർഖാൻ, ബി.രവി, എസ്.വിശ്വകുമാര്‍, ഗിരീഷ് ബാബു കടയ്ക്കാവൂർ, കെ.റഹീം, സുരേഷ്.റ്റി, എ.ഷൈജു എന്നിവർ പങ്കെടുത്തു. കൂടാതെ എസ്.വിശ്വകുമാർ ചെയർമാനും ഗിരീഷ് ബാബു കടയ്ക്കാവൂർ കൺവീനറുമായി ആചരണ സമിതിയുടെ പ്രാദേശിക ഘടകത്തിനും രൂപം നൽകി.
പ്രൊഫ. ബി.ഭുവനേന്ദ്രൻ കാവ്യ സായാഹ്നം ഉദ്ഘാടനം ചെയ്തു. കായിക്കര അശോകൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ നിരവധി കവികൾ ആശാൻ കവിതകൾ ആലപിച്ചു. ഡോ. രാജാവാര്യർ ആചരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.





0 Comments