/uploads/news/news_കേരള_യൂത്ത്_കോൺഫറൻസ്:_തിരുവനന്തപുരത്ത്‌_..._1706367546_6541.jpg
Events

കേരള യൂത്ത് കോൺഫറൻസ്: തിരുവനന്തപുരത്ത്‌ ഒരുക്കങ്ങൾ പൂർത്തിയാവുന്നു


തിരുവനന്തപുരം: ‘യുവത്വം നിർവചിക്കപ്പെടുന്നു' എന്ന പ്രമേയത്തിൽ മലപ്പുറത്ത് ഫെബ്രുവരി 10, 11 തീയതികളിൽ സംഘടിപ്പിക്കുന്ന കേരള യൂത്ത് കോൺഫറൻസിന്റെ ജില്ലയിലെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. പ്രവർത്തകരിൽ നിന്നും പൊതുജനങ്ങളിൽ നിന്നുമുള്ള രജിസ്‌ട്രേഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്‌. കൂടാതെ ബസുകളുടെ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. 

തിരുവനന്തപുരം ഈസ്റ്റ്, വെസ്റ്റ്, ആറ്റിങ്ങൽ, കണിയാപുരം, വെഞ്ഞാറമുട്, നെടുമങ്ങാട്, കാട്ടാക്കട മേഖലകൾ കേന്ദ്രീകരിച്ചാണ്‌ സമ്മേളന നഗരിയിലേക്ക്‌ ബസുകൾ പുറപ്പെടുന്നത്‌.

ജില്ലയിൽ വിപുലമായ പ്രചാരണ,  പ്രവർത്തനങ്ങളാണ്‌ സംഘടിപ്പിച്ചു വരുന്നത്‌. ചുവരെഴുത്തുകൾ, തീം ഫ്‌ളക്‌സുകൾ, പോസ്‌റ്ററുകൾ, സൺപാക്കുകൾ എന്നിവ സ്ഥാപിച്ചു കഴിഞ്ഞു. ഓൺലൈൻ - ഓഫ്‌ലൈൻ പ്രചാരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്‌. ജനുവരി 26ന്‌ പള്ളികൾ കേന്ദ്രീകരിച്ചും 27ന്‌ വ്യാപാര സ്ഥാപനങ്ങളും ഓഫീസുകളും കേന്ദ്രീകരിച്ചും 28ന്‌ വീടുകൾ കേന്ദ്രീകരിച്ചും ലഘുലേഖ പ്രചാരണം നടത്തും.

കോൺഫറൻസിനോടനുബന്ധിച്ചുള്ള ‘തസ്‌ഫിയ ആദർശ സമ്മേളനം’ ജില്ലാതല ഉദ്‌ഘാടനം ബാലരാമപുരത്ത് സംഘടിപ്പിച്ചു. മുസ്തഫ മദനി, അർഷദ് അൽ ഹികമി എന്നിവർ പ്രഭാഷണം നടത്തി. മണ്ഡലം തസ്ഫിയകളും പൂർത്തിയാക്കി ശാഖാ തസ്‌ഫിയകളുടെ പ്രവർത്തനവുമായി മുന്നോട്ട് പോകുന്നു. സമ്മേളനത്തിന്റെ സന്ദേശ പ്രചാരണാർഥം ജില്ലയിൽ സന്ദേശ പ്രയാണങ്ങൾ നടത്താൻ തീരുമാനിച്ചു. 

ആറ്റിങ്ങലിൽ നിന്നാരംഭിച്ച് ചിറയിൻകീഴിലും, പെരുമാതുറ നിന്നാരംഭിക്കുന്ന പ്രയാണം പോത്തൻകോടും, വെമ്പായത്ത് നിന്നാരംഭിക്കുന്ന സന്ദേശ യാത്ര പാലോടും, തെന്നൂർ നിന്നാരംഭിച്ച് അഴിക്കോട്ടും, അരുവിക്കര നിന്നാരംഭിച്ച് കാട്ടാക്കടയും, തിരുവനന്തപുരം സിറ്റിയിലും സന്ദേശ പ്രയാണങ്ങൾ നടക്കും.

കൂടാതെ ജില്ലയിലെ പ്രചാരണ സംഘാടന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി ഒരുക്കം എന്ന പേരിൽ ജില്ലാ, മണ്ഡലം, ശാഖാ തലങ്ങളിൽ കൺവെൻഷനുകൾ നടന്നു വരുകയാണ്.

ആറ്റിങ്ങലിൽ നിന്നാരംഭിച്ച് ചിറയിൻകീഴിലും, പെരുമാതുറ നിന്നാരംഭിക്കുന്ന പ്രയാണം പോത്തൻകോടും, വെമ്പായത്ത് നിന്നാരംഭിക്കുന്ന സന്ദേശ യാത്ര പാലോടും, തെന്നൂർ നിന്നാരംഭിച്ച് അഴിക്കോട്ടും, അരുവിക്കര നിന്നാരംഭിച്ച് കാട്ടാക്കടയും, തിരുവനന്തപുരം സിറ്റിയിലും സന്ദേശ പ്രയാണങ്ങൾ നടക്കും.

0 Comments

Leave a comment