/uploads/news/news_ഗാന്ധിയൻ_ഉമറിന്_ആദരം_1660951007_7411.jpg
Events

ഗാന്ധിയൻ ഉമറിന് കോൺഗ്രസിന്റെ ആദരം


പെരുമാതുറ: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പെരുമാതുറയിലെ പ്രമുഖ ഗാന്ധിയൻ എം.എം.ഉമറിനെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചിറയിൻകീഴ് മണ്ഡലം കമ്മിറ്റി ആദരിച്ചു. പെരുമാതുറ ജംഗ്ഷനിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പ്രസിഡന്റ് വിശ്വനാഥൻ നായർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ദേഹം ഗാന്ധിയൻ ഉമറിനെ പൊന്നാട അണിയിച്ച് ആദരിക്കുകയും മണ്ഡലം കമ്മിറ്റിയുടെ ഫലകം കൈമാറുകയും ചെയ്തു.

ഷഹീർ സലിം പെരുമാതുറ ആമുഖ പ്രഭാഷണത്തിലൂടെ ഉമറിനെ സദസ്സിന് പരിചയപ്പെടുത്തി. ഗാന്ധിദർശൻ, ഗാന്ധി സ്മാരക നിധി, ഗാന്ധി പീസ് ഫൗണ്ടേഷൻ, ശാന്തിസേന, കേരള യൂണിവേഴ്സിറ്റിയുടെ ഗാന്ധിയൻ പഠന കേന്ദ്രം തുടങ്ങി നിരവധി മേഖലകളിൽ ഗാന്ധി ദർശനങ്ങളുടെ പ്രചാരണത്തിനായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം മാറാട് കലാപ സമയത്ത് സർക്കാരിന്റെ സമാധാന സേനയിലും അംഗമായിരുന്നു. കലാപ കലുഷിതമായ മേഖലയിൽ നിരവധി ദിവസം താമസിച്ച് സമാധാനം പുനസ്ഥാപിക്കാൻ അദ്ദേഹവും സംഘവും പരിശ്രമിച്ചു.

കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജോഷി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോൺഗ്രസ്‌ ശാർക്കര മണ്ഡലം പ്രസിഡന്റ്‌ അഡ്വ.രാജേഷ്.ബി.നായർ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക്‌ കോൺഗ്രസ് ജനറൽ സെക്രട്ടറി സുനിൽ സലാം സ്വാഗതവും യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ റാഫി ബഷീർ നന്ദിയും പറഞ്ഞു.

നിരവധി മേഖലകളിൽ ഗാന്ധി ദർശനങ്ങളുടെ പ്രചാരണത്തിനായി പ്രവർത്തിച്ചിട്ടുള്ള എം.എം.ഉമർ മാറാട് കലാപ സമയത്ത് സർക്കാരിന്റെ സമാധാന സേനയിലും അംഗമായിരുന്നു.

0 Comments

Leave a comment