/uploads/news/news_ചെങ്കൊടി_ഉയർന്നു,_സിപിഎം_സംസ്ഥാന_സമ്മേളന..._1646116928_9716.jpg
Events

ചെങ്കൊടി ഉയർന്നു; സി.പി.എം സംസ്ഥാന സമ്മേളനത്തിന് കൊച്ചിയിൽ തുടക്കം


കൊച്ചി: സി.പി.എം 23-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം എറണാകുളം മറൈൻ ഡ്രൈവിൽ തുടങ്ങി. മുതിർന്ന നേതാവ് ആനത്തലവട്ടം ആനന്ദൻ  പതാക ഉയർത്തിയതോടെ നാല് ദിവസം നീളുന്ന സമ്മേളനത്തിന് തുടക്കമായി. പ്രതിനിധി സമ്മേളനം സിതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. കൊവിഡ് സാഹചര്യത്തിൽ നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ സമ്മേളനം നടത്തുന്നത്. 

കൊടി-കൊടിമര-പതാക ജാഥകളുടെ സമ്മേളന നഗരിയിലേക്കുള്ള വരവും പതാക ഉയർത്തലും കോവിഡ് സാഹചര്യത്തിൽ വേണ്ടെന്നുവെച്ചു. ചുവപ്പു സേന പരേഡും പ്രകടനവും ഒഴിവാക്കിയിട്ടുണ്ട്. മറൈൻ ഡ്രൈവിൽ വൈകീട്ട് അഞ്ചിനു നടക്കുന്ന സമാപന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

മൂന്നര പതിറ്റാണ്ടിന് ശേഷമാണ് എറണാകുളം ജില്ലയിലേക്ക് പാർട്ടി സമ്മേളനം വീണ്ടുമെത്തുന്നത്. സംസ്ഥാനത്ത് ആദ്യമായി തുടർ ഭരണം ലഭിച്ചതിന്റെ പകിട്ടോടെയാണ് ഇത്തവണ സംസ്ഥാന സമ്മേളനം. പ്രവർത്തന സംഘടനാ റിപ്പോർട്ടുകൾക്ക് പുറമെ സംസ്ഥാന ഭരണം സംബന്ധിച്ച പ്രത്യേക രേഖയും സമ്മേളനത്തിൽ അവതരിപ്പിക്കും. വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനാണ് നവകേരള രേഖ അവതരിപ്പിക്കുക.

പാര്‍ട്ടി രൂപീകരണത്തിനു നേതൃത്വം കൊടുത്തവരിൽ ഒരാളും, കേരളത്തിലെ മുതിർന്ന നേതാവുമായ വി.എസ്.അച്യുതാനന്ദൻ പങ്കെടുക്കാത്ത ആദ്യ സമ്മേളനമെന്ന പ്രത്യേകതയും ഈ സമ്മേളനത്തിനുണ്ട്.

മൂന്നര പതിറ്റാണ്ടിന് ശേഷമാണ് എറണാകുളം ജില്ലയിലേക്ക് പാർട്ടി സമ്മേളനം വീണ്ടുമെത്തുന്നത്.പാര്‍ട്ടി രൂപീകരണത്തിനു നേതൃത്വം കൊടുത്തവരിൽ ഒരാളും, കേരളത്തിലെ മുതിർന്ന നേതാവുമായ വി.എസ്.അച്യുതാനന്ദൻ പങ്കെടുക്കാത്ത ആദ്യ സമ്മേളനമെന്ന പ്രത്യേകതയും ഈ സമ്മേളനത്തിനുണ്ട്.

0 Comments

Leave a comment