തിരുവനന്തപുരം: ദേശീയ മലയാള വേദിയും, ഗ്ലോബൽ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച വിഷു & ഈസ്റ്റർ കുടുംബ സംഗമം - 2026 ആർ.ജെ.ഡി ദേശീയ ജനറൽ സെക്രട്ടറിയും കെ.ഡി.ഓ ചെയർമാനുമായ നൗഷാദ് തോട്ടിൻകര ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡന്റ് അഡ്വ. ഫസീഹാ റഹിം അധ്യക്ഷത വഹിച്ചു.
ഗ്ലോബൽ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ഡോ: ഗീതാ ഷാനവാസ് സ്വാഗതവും, ദേശീയ മലയാള വേദി സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാൻ കൃതജ്ഞതയും പറഞ്ഞു. അന്തരിച്ച വിഖ്യാത ഗായിക ആശാ ഭോസ്ലേയെ ചടങ്ങിൽ അനുസ്മരിച്ചു. ദേശീയ മലയാള വേദി വൈസ് പ്രസിഡന്റ് ബി. പ്രഭാകരൻ വിഷുക്കൈനീട്ടം നൽകി. പറവകൾക്ക് ദാഹജലം പദ്ധതി ചലച്ചിത്ര സംവിധായകൻ ജോളിമസ് ഉദ്ഘാടനം ചെയ്തു.
ചലച്ചിത്ര താരങ്ങളായ ദീപാ ഷാനു, സിനി കോലത്തുകര തുടങ്ങിയവർ മുഖ്യാതിഥികളായി. ഫിലിം പി.ആർ.ഓ അജയ് തുണ്ടത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഫ്ലവേഴ്സ് ടോപ് സിംഗർ ഫെയിം ധനശ്രീ അനിലിനെ ചടങ്ങിൽ ആദരിച്ചു. പ്രോഗ്രാം ചീഫ് കോർഡിനേറ്റർ എം.എച്ച്. സുലൈമാൻ, മാധ്യമപ്രവർത്തകൻ ദൗലത്ത് ഷാ, ദേശീയ മലയാള വേദി വർക്കിംഗ് പ്രസിഡൻറ് സോണി ജോൺ, മജീഷ്യൻ ഹരിദാസ്, സംഗീത സംവിധായകൻ അനിൽ ബാലകൃഷ്ണൻ, നൃത്ത അധ്യാപിക ശാലിനി അനിൽ എന്നിവർ പങ്കെടുത്തു.
ഖജാൻജി എം.എസ്.ഗാലിഫ്, സംഘടനാ ഭാരവാഹികളായ ശോഭാ കുമാർ, യാസ്മിൻ സുലൈമാൻ, ഷീജാ രാജേഷ്, ഷൈൻ, റഹീല റഹീം, ജിൻസി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വിഷു - ഈസ്റ്റർ ഗാനങ്ങൾ കോർത്തിണക്കിയ ഗാനമേളയും, നൃത്തവും, വിഷു സദ്യയും, ഈസ്റ്റർ വിരുന്നും, ചടങ്ങിന് മാറ്റുകൂട്ടി.
ദേശീയ മലയാള വേദി, ഗ്ലോബൽ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റി വിഷു & ഈസ്റ്റർ കുടുംബ സംഗമം - 2026 ആർ.ജെ.ഡി ദേശീയ ജനറൽ സെക്രട്ടറിയും കെ.ഡി.ഓ ചെയർമാനുമായ നൗഷാദ് തോട്ടിൻകര ഉദ്ഘാടനം ചെയ്തു





0 Comments