/uploads/news/news_നാട്_അഭിമുഖീകരിക്കുന്ന_ദുരന്തങ്ങളെ_ഒറ്റക..._1741878445_7385.jpg
Events

നാട് അഭിമുഖീകരിക്കുന്ന ദുരന്തങ്ങളെ ഒറ്റക്കെട്ടായി നേരിടണമെന്ന് വിസ്ഡം യൂത്ത് ഇഫ്താർ സംഗമം


തിരുവനന്തപുരം: സമൂഹത്തിൽ വർദ്ധിച്ചു വരുന്ന പ്രതിസന്ധികളെ നാം ഒറ്റക്കെട്ടായി നേരിടണമെന്ന് വിസ്ഡം യൂത്ത് തിരുവനന്തപുരം ഹോട്ടൽ ഡിമോറയിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം അഭിപ്രായപ്പെട്ടു. 

കേരളീയ സാമൂഹ്യ പരിസരത്ത് അനുദിനം വർദ്ധിച്ചുവരുന്ന ദുരന്തസമാനമായ പ്രവണതകൾ മുമ്പെങ്ങും കണ്ടിട്ടില്ലാത്തതാണ്. ലഹരിയും അക്രമവാസനയും വർഗീയ ചിന്തകളും കൊലപാതകങ്ങളും സൃഷ്ടിക്കുന്ന ഭീകരാവസ്ഥ നാം ഒരുമിച്ച് നിന്ന് പരിഹരിക്കണം.

രാജ്യം ഭരിക്കുന്നവർ തന്നെ വർഗീയ വിദ്വേഷ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമ്പോൾ, മതനിരപേക്ഷമായി ചിന്തിക്കുന്നവർ ജനാധിപത്യ ഇന്ത്യയുടെ സംരക്ഷണത്തിനു വേണ്ടി കൈകോർക്കണം

പെരുകുന്ന കൊലപാതകങ്ങളും ഭീതി സൃഷ്ടിക്കുന്ന അക്രമവാസനയും നേരിടുന്നതിന് ആവശ്യമായ സാമൂഹിക പഠനങ്ങൾ നടക്കണം. പുതിയ തലമുറയുടെ ചിന്തയും മനോഭാവവും ജീവിതശൈലിയും തിരിച്ചറിഞ്ഞാണ് പരിഹാര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ടത്. സദാചാരം, ധാർമികത തുടങ്ങിയവക്ക് നൽകുന്ന തെറ്റായ നിർവചനങ്ങളും വിശദീകരണങ്ങളും കൂടുതൽ അപകടകരമായ സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുന്നതിലേക്ക് എത്തിച്ചിട്ടുണ്ട്.

കടമകളും ഉത്തരവാദിത്വങ്ങളും മറന്ന് അതിരുകവിഞ്ഞ അവകാശവാദങ്ങളും സ്വതന്ത്ര ചിന്തയും പുതുതലമുറയെ വഴിതെറ്റിക്കുന്നു. പ്രശ്ന പരിഹാരങ്ങൾക്ക് വിസ്ഡം യൂത്ത് 17 ഇന പരിഹാര മാർഗ്ഗങ്ങളും നിർദ്ദേശിച്ചു.

ഇഫ്താർ സംഗമത്തിൽ വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡണ്ട് താജുദ്ദീൻ സ്വലാഹി അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി ടി. കെ. നിഷാദ് സലഫി റമദാൻ സന്ദേശം കൈമാറി. ഇഫ്താർ മീറ്റിൽ ആന്റി ഡ്രഗ് കൗൺസലിംഗ് ഹെൽപ് ഡെസ്കിൻ്റെ ലോഞ്ചിംഗ് മന്ത്രി പി.പ്രസാദ് നിർവ്വഹിച്ചു. 

പ്രതിപക്ഷ നേതാവ് വി.ഡി സതീഷൻ, എം.എൽ.എ മാരായ കെ.പി.എ മജീദ്, എ.പി അനിൽ കുമാർ, അൻവർ സാദത്ത്, ആബിദ് ഹുസൈൻ തങ്ങൾ, എൻ.ശംസുദ്ധീൻ, പി.കെ ബഷീർ, ടി.വി ഇബ്രാഹിം, മഞ്ഞളാംകുഴി അലി, പി.സി വിഷ്ണുനാഥ്, പി.ഉബൈദുല്ല, അഡ്വ. ടി സിദ്ധീഖ്, കുറുക്കോളി മൊയ്തീൻ, എൻ.എ നെല്ലിക്കുന്ന്, നജീബ് കാന്തപുരം, രാഹുൽ മാങ്കൂട്ടത്തിൽ, അഹ്‌മദ്‌ ദേവർ കോവിൽ, എ.കെ.എം അഷ്റഫ്, പി അബ്ദുൽ ഹമീദ് എന്നിവരും, കെ.എസ് ശബരീനാഥൻ, പി.ബി നൂഹ് ഐ.എ.എസ്, ബി.അബ്ദുൽ നാസർ ഐ.എ.എസ്, എസ്.ഷംനാദ് (സബ് ജഡ്ജ്, തിരുവനന്തപുരം), ഡോ. ജയപ്രകാശ് (ഡയറക്ടർ, എസ്.സി.ഇ.ആർ.ടി), പി രാമഭദ്രൻ (പ്രസി. കേരള ദളിത് ഫെഡറേഷൻ), സജ്ജാദ് ഫാറൂഖി (ഐ.എസ്.എം മർക്കസുദ്ദഅ് വ), നജീബ് നസീർ (സോളിഡാരിറ്റി), കെ.അനസ് (ബ്യുറോ ചീഫ്, ചന്ദ്രിക) ഇ.ബഷീർ (കോഡിനേറ്റിങ് എഡിറ്റർ, മാധ്യമം), നിസാറുദ്ധീൻ (മുൻ അറബിക് എച്ച്.ഒ.ഡി, കേരള യൂണിവേഴ്‌സിറ്റി), ജോൺ വിനേഷ്യസ് (കെ.പി.സി.സി സെക്രട്ടറി) ഇ.എം നജീബ് (എക്സി. ഡയറക്‌ടർ കിംസ് ഹോസ്പിറ്റൽ), നാസർ കടയറ (പ്രസി. മുസ്‌ലിം അസോസിയേഷൻ) ഡോ. പി.പി നസീഫ് (വിസ്‌ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്റ്), അർഷദ് അൽ ഹികമി (വിസ്‌ഡം സ്റ്റുഡന്റ്സ് സംസ്ഥാന പ്രസിഡന്റ്) തുടങ്ങിയവർ സംഗമത്തിൽ സംസാരിച്ചു.

രാജ്യം ഭരിക്കുന്നവർ തന്നെ വർഗീയ വിദ്വേഷ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമ്പോൾ, മതനിരപേക്ഷമായി ചിന്തിക്കുന്നവർ ജനാധിപത്യ ഇന്ത്യയുടെ സംരക്ഷണത്തിനു വേണ്ടി കൈകോർക്കണമെന്നും വിസ്ഡം യൂത്ത് ഇഫ്താർ സംഗമം

0 Comments

Leave a comment