/uploads/news/news_ന്യൂസിലന്‍ഡിലെ_നിയുക്ത_ഇന്ത്യന്‍_കോണ്‍സു..._1730465111_9032.jpg
Events

ന്യൂസിലന്‍ഡിലെ നിയുക്ത ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഐടി സെക്രട്ടറിയുമായി കൂടിക്കാഴ്ച


തിരുവനന്തപുരം: ന്യൂസിലന്‍ഡിലെ നിയുക്ത ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മദന്‍ മോഹന്‍ സേഥി സംസ്ഥാന ഇലക്ട്രോണിക്സ്-ഐടി സെക്രട്ടറി ഡോ: രത്തന്‍ ഖേല്‍ക്കറുമായി കൂടിക്കാഴ്ച നടത്തി. ഗവ. സെക്രട്ടേറിയറ്റില്‍ ഐ.ടി സെക്രട്ടറിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച.

സംസ്ഥാനത്തിന്‍റെ ഊര്‍ജ്ജസ്വലമായ ഐ.ടി ആവാസ വ്യവസ്ഥയെയും സഹകരണത്തിന്‍റെ സാധ്യതകളെയും കുറിച്ച് ചര്‍ച്ചയില്‍ സേഥി വിശദീകരിച്ചു. കേരളത്തിലെ ഉയര്‍ന്നു വരുന്ന നിക്ഷേപ സാധ്യതകളെക്കുറിച്ച് ഖേല്‍ക്കര്‍ വിശദമാക്കി.

സംസ്ഥാന സര്‍ക്കാരിന്‍റെ ഹൈപവര്‍ ഐടി കമ്മിറ്റിയുടെ ഐ.ടി ഫെല്ലോകളായ വിഷ്ണു.വി.നായര്‍, പ്രജീത് പ്രഭാകരന്‍ എന്നിവരും പങ്കെടുത്തു.

സംസ്ഥാനത്തിന്‍റെ ഊര്‍ജ്ജസ്വലമായ ഐ.ടി ആവാസ വ്യവസ്ഥയെയും സഹകരണത്തിന്‍റെ സാധ്യതകളെയും കുറിച്ച് ചര്‍ച്ചയില്‍ സേഥി വിശദീകരിച്ചു. കേരളത്തിലെ ഉയര്‍ന്നു വരുന്ന നിക്ഷേപ സാധ്യതകളെക്കുറിച്ച് ഖേല്‍ക്കര്‍ വിശദമാക്കി

0 Comments

Leave a comment