/uploads/news/news_പശ്ചിമേഷ്യയിലെ_യുദ്ധം_അവസാനിപ്പിക്കാന്‍_..._1733125407_4432.jpg
Events

പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാന്‍ യു.എൻ അടിയന്തിര നടപടി സ്വീകരിക്കണം : വിസ്ഡം


ആറ്റിങ്ങൽ: പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഇന്ത്യ നേതൃപരമായ പങ്ക് വഹിക്കുകയും, നയതന്ത്ര മേഖലയിൽ പരമ്പരാഗത നയം തുടരണമെന്നും വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച നേർപഥം ആറ്റിങ്ങൽ ഏരിയാ ആദർശ സംഗമം ആവശ്യപ്പെട്ടു.

നിരപരാധികളായ ലക്ഷക്കണക്കിന് ഫലസ്തീനികളെ കൊന്നൊടുക്കുന്ന സമീപനമാണ് വര്‍ഷങ്ങളായി ഇസ്രായേല്‍ സ്വീകരിച്ചു വരുന്നത്. ഫലസ്തീന്‍ ജനതയുടെ സ്വാഭാവികമായ പ്രതിരോധത്തെ ഭീകരാക്രമണമായി ചിത്രീകരിച്ച് അരികുവത്ക്കരിക്കുന്നത് അപരാധമാണ്.

യുദ്ധ നടപടികളില്‍ നിന്ന് ഇസ്രായേല്‍ ഉള്‍പ്പെടെയുള്ള കക്ഷികളെ സമാധാന ശ്രമങ്ങളിലേക്ക് കൊണ്ടുവരാന്‍ യു.എന്‍ പരിശ്രമിക്കണമെന്നും നേർപഥം ആദർശ സംഗമം ആവശ്യപ്പെട്ടു. ഫലസ്തീന്‍ ജനതയുടെ ന്യായമായ അവകാശങ്ങള്‍ വകവെച്ചു കൊടുക്കുകയും അവകാശപ്പെട്ട ഭൂമി വിട്ടുകൊടുക്കുകയും ചെയ്ത് ഇസ്രായേല്‍ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ തയ്യാറാകണം

ഫലസ്തീന്‍ ജനതയുടെ മനുഷ്യാവകാശങ്ങള്‍ വകവെച്ചു കൊടുക്കുന്നതില്‍ ലോകരാഷ്ട്രങ്ങള്‍ക്ക് സംഭവിച്ച പരാജയം ലോകത്ത് പുതിയ സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തിയെന്നത് ലോക രാഷ്ട്രങ്ങൾ ഗൗരവമായി കാണണം.

യുദ്ധരംഗത്തെ അന്താരാഷ്ട്ര നിയമങ്ങളും സ്വാഭാവികമായ നീതിയും വകവെച്ചു കൊടുക്കാതെയാണ് ഇസ്രായേല്‍ ആക്രമണം നടത്തിക്കൊണ്ടിരിക്കുന്നത് എന്നത് അപലപനീയമാണ്. ജനവാസ മേഖലകളിലെ ആക്രമണം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍, ആശുപത്രികൾ, പുനരധിവാസ ക്യാംപ് എന്നിവിടങ്ങളിൽ നടത്തുന്ന ബോംബിംഗ്‌ വര്‍ധിച്ച തോതിലുണ്ടെന്ന വിവരങ്ങള്‍ ആധാരമാക്കി യു.എന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും നേർപഥം ആദർശ സംഗമം ആവശ്യപ്പെട്ടു.

പാലാംകോണം അൽഫിത്ര സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ആദർശ സംഗമം ദാറുൽ അർഖം പ്രിൻസിപ്പാൾ അബ്ദുല്ലത്തീഫ് സുല്ലമി മാറഞ്ചേരി ഉദ്ഘാടനം ചെയ്തു. വിസ്‌ഡം തിരുവനന്തപുരം ജില്ലാ സെക്രട്ടറി നസീർ മുള്ളിക്കാട് അധ്യക്ഷനായി. വിസ്‌ഡം യൂത്ത് സംസ്ഥാന സെക്രട്ടറി ബഷീർ.വി.പി, വിസ്‌ഡം പണ്ഡിത സഭാ അസിസ്റ്റന്റ് സെക്രട്ടറി മുഹമ്മദ് ഷബീബ് സ്വലാഹി, വിസ്‌ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന പ്രസിഡന്റ്‌ അർശദ് അൽ ഹികമി താനൂർ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ച് സംസാരിച്ചു. വിസ്‌ഡം ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ്‌ നസീർ പാലച്ചിറ സ്വാഗതവും അൻസാറുദ്ധീൻ സ്വലാഹി നന്ദിയും പറഞ്ഞു.

നിരപരാധികളായ ലക്ഷക്കണക്കിന് ഫലസ്തീനികളെ കൊന്നൊടുക്കുന്ന സമീപനമാണ് വര്‍ഷങ്ങളായി ഇസ്രായേല്‍ സ്വീകരിച്ചു വരുന്നതെന്നും വിസ്ഡം

0 Comments

Leave a comment