/uploads/news/1736-IMG-20200506-WA0019.jpg
Events

പെരുമാതുറയിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. രക്ഷകരായി കഴക്കൂട്ടം ഫയർ ഫോഴ്സ്


പെരുമാതുറ: കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് പെയ്ത മഴയിലും ശക്തമായ കാറ്റിലും പെരുമാതുറയിലെ വിവിധ മേഖലകളിൽ വൻ നാശനഷ്ടമാണ് സംഭവിച്ചത്. പെരുമാതുറയിലെ പ്രധാന റോഡുകളിൽ പലയിടത്തും മരങ്ങൾ കടപുഴകി വീണു. റോഡ് ഗതാഗതവും തടസ്സപ്പെട്ടു. പ്രധാന തീരദേശ പാതയായ പെരുമാതുറ റോഡിൽ 1155-ആം നമ്പർ സർവീസ് സഹകരണ ബാങ്കിന് മുന്നിൽ റോഡ് സൈഡിൽ നിന്ന മരം കടപുഴകി വീണു. സെൻട്രൽ മസ്ജിദ് അംഗണത്തിൽ നിന്ന തെങ്ങ് മറിഞ്ഞ് റോഡിന് കുറുകെ ലൈൻ കമ്പിയുടെ മുകളിൽ വീണു. കൂടാതെ പെരുമാതുറ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഫെഡറൽ ബാങ്കിന് മുൻവശം നിന്ന ബദാം മരം രണ്ടായി ഒടിഞ്ഞ് ഗവ: ആശുപത്രിക്ക് സമീപം ലൈൻ കമ്പിയിൽ വീണു. മാടൻവിള സക്കീർ സ്മാരകത്തിന് മുൻവശം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന മാവ് ലൈൻ കമ്പിക്ക് മുകളിലൂടെ റോഡിലേക്ക് നിലംപതിച്ചു. വിവരമറിഞ്ഞ് കഴക്കൂട്ടത്ത് നിന്ന് ഫയർ ഫോഴ്സ് സംഘമെത്തി. തുടർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ നാട്ടുകാരുടെ സഹായത്തോടെ മുഴുവൻ മരങ്ങളും മുറിച്ച് മാറ്റി ഗതാഗത തടസ്സം നീക്കുകയായിരുന്നു. മാടൻവിള ക്ഷേത്രത്തിന് സമീപം റോഡ്സൈഡിൽ പോസ്റ്റ് ഒടിഞ്ഞു വീണത് കാരണം വലിയ വാഹങ്ങൾക്ക് യാത്ര തടസ്സമായിരുന്നത് ഇന്ന് വൈകുന്നേരം 5.30 മണിയോടെയാണ് തടസം മാറ്റി യാത്രാ സൗകര്യം പുനസ്ഥാപിച്ചത്. പലയിടത്തും ലൈൻ കമ്പി പൊട്ടിയതിനാൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായിട്ടില്ല. പെരുമാതുറ ഇടപ്പള്ളി ഭാഗത്തുള്ള ട്രാൻസ്ഫോർമറിൽ മാത്രമാണ് ഇന്ന് വൈദ്യുതി പുനഃസ്ഥാപിക്കാനായത്. ഈ ഭാഗത്ത് മരം വീണെങ്കിലും ലൈൻ കമ്പി പൊട്ടിയിരുന്നില്ല. നാട്ടുകാരിൽ നിന്നുള്ള സഹകരണം വളരെ നല്ല നിലയിലായിരുന്നെന്നും അതിനാലാണ് ശ്രമകരമായ ഈ ദൗത്യം വേഗത്തിൽ പൂർത്തീകരിക്കാൻ തങ്ങൾക്ക് സാധിച്ചതെന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.

പെരുമാതുറയിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. രക്ഷകരായി കഴക്കൂട്ടം ഫയർ ഫോഴ്സ്

0 Comments

Leave a comment