കഴക്കൂട്ടം: പോത്തൻകോട് ഗ്രാമപഞ്ചായത്തിന്റെ വികസനത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് പുതുതായി നിർമ്മിച്ച ഓഫീസ് കെട്ടിടത്തിന്റെ ഉത്ഘാടനം എ.സമ്പത്ത് എം.പി നിർവ്വഹിച്ചു. നേരത്തെ ടൂറിസം, ദേവസ്വം, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ചടങ്ങിനു തീരുമാനിച്ചിരുന്നത്. മന്ത്രി അസുഖം കാരണം ആശുപത്രിയിൽ ആയതാണ് ഉൽഘാടനം ചടങ്ങിലെ മുഖ്യ പ്രഭാഷകനായി തീരുമാനിച്ചിരുന്ന എം.പി നിർവഹിച്ചത്. ഇതോടൊപ്പം സമ്പൂർണ്ണ ഭവന പദ്ധതിയുടെ ഭാഗമായ ലൈഫ് ഭവനപദ്ധതിയിൽ പൂർത്തിയായ പത്ത് വീടുകളുടെ താക്കോൽദാനവും, വിദ്യാർത്ഥികൾക്കുള്ള ലാപ് ടോപ് വിതരണവും, സമ്പൂർണ്ണ ഭവന പദ്ധതിയിൽ പെട്ടവർക്കുള്ള സൗജന്യ സിമന്റ് കട്ട വിതരണവും നടന്നു. കമ്യൂണിറ്റി ഹാളിന്റെ ഉത്ഘാടനം സി.ദിവാകരൻ എം.എൽ.എയും, ലൈഫ് ഭവനപദ്ധതി പൂർത്തിയായ പത്ത് വീടുകളുടെ താക്കോൽദാനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ മധു, ലാപ് ടോപ് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷാനിബാ ബീഗം, സമ്പൂർണ്ണ ലൈഫ് ഭവന പദ്ധതി സൗജന്യ സിമന്റ് കട്ട വിതരണം ജില്ലാ പഞ്ചായത്ത് മെമ്പർ എസ്. രാധ ദേവിയും നിർവഹിച്ചു. ഈ മാസം 31-ന് സേവനത്തിൽ നിന്നും വിരമിക്കുന്ന ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.ബാബുവിനെ ചടങ്ങിൽ ആദരിച്ചു. ചടങ്ങിൽ സി.ദിവാകരൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പോത്തൻകോട് പ്രസിഡന്റ് കെ.വേണുഗോപാലൻ നായർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.ബാബു, ജില്ലാ പഞ്ചായത്ത് മെമ്പർ എം.ജലീൽ, പഞ്ചായത്ത് ഡയറക്ടർ എച്ച്.ദിനേശൻ ഐ.എ.എസ്, വൈസ് പ്രസിഡന്റ് ഷീനാ മധു, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ ഹിൽക്ക് രാജ് തുടങ്ങിയവർ പങ്കെടുത്തു.
പോത്തൻകോട് ഗ്രാമപഞ്ചായത്ത് പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉത്ഘാടനം എ.സമ്പത്ത് എം.പി നിർവ്വഹിച്ചു.





0 Comments