കഴക്കൂട്ടം: പ്രവാസിയായ ചന്തവിള ആമ്പല്ലൂർ സ്വദേശിയായ എം.ഐ ഷാനവാസിന്റെ നന്മയിൽ ഹിന്ദു, ഇസ്ലാം, ക്രിസ്ത്യൻ വിഭാഗങ്ങളിലെ നിർധനരായ എട്ടു പെൺകുട്ടികളുടെ വിവാഹം. ഇന്ന് (ഏപ്രിൽ 19) വൈകിട്ട് 5 മണിക്ക് ചന്തവിള ആമ്പല്ലൂർ പള്ളിയങ്കണത്തിലാണ് മംഗളകർമ്മങ്ങൾ നടക്കുന്നത്. കടകംപള്ളി സുരേന്ദ്രൻ അടക്കമുള്ള മന്ത്രിമാരും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, അടൂർ പ്രകാശ് എം.പി തുടങ്ങിയ ജനപ്രതിനിധികളും സാംസ്കാരിക പ്രവർത്തകരും മതനേതാക്കളും അതിന് മംഗളമേകും. ഇക്കഴിഞ്ഞ മാർച്ച് 28 ന് നടത്താനിരുന്ന ഈ മത സൗഹാർദ്ദ സമൂഹ വിവാഹം കോവിഡ് കാരണമാണ് മാറ്റി വയ്ക്കുകയായിരുന്നു. അബുദാബിയിലെ ലൈലാക് ഗ്രൂപ്പിന്റെ എം.ഡിയാണ് ഷാനവാസ്. ഷാനവാസ് നൻമയുള്ള മനുഷ്യൻ്റെ വലിയൊരു ആഗ്രഹമാണ് നിർധന യുവതികളുടെ വിവാഹം നടത്തണമെന്നത്. കഠിനംകുളം, പുതുക്കുറിച്ചി, മാടൻവിള, കവലയൂർ, കുറ്റിച്ചൽ, ആര്യനാട്, ആമ്പല്ലൂർ, ചന്തവിള എന്നീ സ്ഥലങ്ങളിൽ താമസിക്കുന്ന യുവതികളുടെ കല്യാണമാണ് നടക്കുന്നത്. അഞ്ച് പവൻ ആഭരണവും വിവാഹ വസ്ത്രവും ഒരു ലക്ഷം രൂപയുമാണ് ഓരോരുത്തർക്കും വിവാഹ സമ്മാനമായി ഈ പ്രവാസി മലയാളി നൽകുന്നത്. കോവിഡ് ദുരിത കാലത്തു 1,800 വീടുകൾക്ക് രണ്ടു തവണയായി ഭക്ഷ്യവസ്തുക്കളുടെ കിറ്റുകൾ നൽകിയിരുന്നു.
പ്രവാസിയായ ആമ്പല്ലൂർ സ്വദേശിയുടെ നന്മയിൽ ജാതിമത ഭേദമെന്യേ നിർധനരായ എട്ടു പെൺകുട്ടികൾക്ക് വിവാഹം





0 Comments