പെരുമാതുറ: പൗരത്വ നിയമത്തിനെതിരെ ഭരണഘടന സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ പെരുമാതുറയിൽ നാളെ പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടക്കും. വൈകുന്നേരം 4 മണിക്ക് മുതലപ്പൊഴിയിൽ നിന്നാരംഭിക്കുന്ന പ്രതിഷേധ റാലി കൊട്ടാരംതുരുത്ത്, ചേരമാൻ തുരുത്ത്, പുതുക്കുറിച്ചി വഴി പെരുമാതുറ ജംഗ്ഷനിൽ സമാപിക്കും. തുടർന്ന് പെരുമാതുറ പെട്രോൾ പമ്പിന് സമീപം പ്രത്യേകം തയ്യാറാക്കിയ ആസാദി സ്ക്വയറിൽ പൊതുസമ്മേളനം നടക്കും. കവിയും പത്രപ്രവർത്തകനുമായ ശശി മാവിൻമൂട് സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ.എം.വൈ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി കടയ്ക്കൽ ജുനൈദ് മുഖ്യ പ്രഭാഷണം നടത്തും. ഡൽഹി ജാമിഅ മിലിയ്യ വിദ്യാർത്ഥികളായ ജലാൽ ഫൈസി കീഴാറ്റൂർ, ഫഹീം അഹ്സൻ, തിരുവനന്തപുരം ശാഹീൻ ബാഗിൽ സമരത്തിന് നേതൃത്വം നൽക്കുന്ന മേധ സുരേന്ദ്രനാഥ്, അലീന.എസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. രാഷ്ട്രിയ - സാംസ്കരിക - മത സംഘടനാ പ്രതിനിധികൾ സമരത്തിന് ഐക്യദാർഢ്യം അർപ്പിക്കും. തനിമ തിരുവനന്തപുരം അവതരിപ്പിക്കുന്ന സമരതാളം, തിരുവനന്തപുരം ശാഹീൻ ബാഗ് സമരക്കാർ അവതരിപ്പിക്കുന്ന നാടകം. എന്നിവ പരിപാടിയുടെ ഭാഗമായി നടക്കുമെന്നും കൺവീനർ എം.അജീദ്, ജോയിന്റ് കൺവീനർ ഖലീഫ എന്നിവർ പറഞ്ഞു.
പൗരത്വ നിയമത്തിനെതിരെ ആസാദി സ്ക്വയർ നാളെ





0 Comments