https://kazhakuttom.net/images/news/news.jpg
Events

പൗരത്വ വിവേചനത്തിനെതിരെ ശ്രീകാര്യം മുസ്ലിം ജമാഅത്ത് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു


ശ്രീകാര്യം: പൗരത്വ വിവേചനത്തിനെതിരെ ശ്രീകാര്യം മുസ്ലിം ജമാഅത്ത് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. ഇന്ന് (വെള്ളിയാഴ്ച) വൈകുന്നേരം 6:30 ന് ശ്രീകാര്യം മഹല്ല് കമ്മിറ്റി മദ്രസ ഹാളിൽ വച്ചാണ് ബോധവൽക്കരണ ക്ലാസ് നടത്തുന്നത്. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് കേരള വിജ്ഞാന കൈരളി എഡിറ്റർ ഡോ. സി.അശോകൻ ആണ് ക്ലാസ് നടത്തുന്നത്. സി.ഐ.എ, എൻ ആർ.സി, എൻ.പി.ആർ എന്നീ വിഷയങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസും ജനങ്ങളുടെ സംശയത്തിനു മറുപടിയും നൽകും. ഇന്ത്യയുടെ പൈതൃകവും പാരമ്പര്യവും മതനിരപേക്ഷതയും പൗരൻ്റ സർവ്വ അവകാശങ്ങളും ഹനിച്ചു കൊണ്ട് മതാധിഷ്ഠിത രാജ്യമാക്കാനുള്ള ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ സ്ത്രീ പുരുഷ ഭേദമെന്യേ പ്രദേശത്തുള്ള മുഴുവൻ മതേതര ജനാധിപത്യ വിശ്വാസികളും പങ്കെടുക്കണമെന്ന് ജമാ അത്ത് കമ്മിറ്റി പ്രസിഡൻ്റ് ഇ.ഷാജഹാനും സെക്രട്ടറി പടിക്കൽ റഷീദും അറിയിച്ചു.

പൗരത്വ വിവേചനത്തിനെതിരെ ശ്രീകാര്യം മുസ്ലിം ജമാഅത്ത് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു

0 Comments

Leave a comment