/uploads/news/1804-IMG-20200601-WA0010.jpg
Events

മംഗലപുരത്ത് എൽ.ഡി.എഫ് ജനപ്രതിനിധികളുടെ പ്രതിഷേധ ധർണ്ണ


മംഗലപുരം: മംഗലപുരം ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുന്നിൽ എൽ.ഡി.എഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മംഗലപുരം ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുന്നിൽ കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന സമരത്തിനെതിരെയാണ് എൽ.ഡി.എഫ് ജനപ്രതിനിധികൾ പ്രതിക്ഷേധ ധർണ്ണ സംഘടിപ്പിച്ചത്. ഡെപ്യുട്ടി സ്പീക്കർ വി.ശശി ധർണ്ണ ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു, വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, ക്ഷേമകാര്യ ചെയർപേഴ്സൺ എസ്.ജയ, ജില്ലാ പഞ്ചായത്ത് മെമ്പർ എസ്.കവിത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എം.യാസിർ, മെമ്പർമാരായ എസ്.സുധീഷ് ലാൽ, കെ.ഗോപിനാഥൻ, തങ്കച്ചി ജഗന്നി വാസൻ, സിന്ധു സി.പി, ലളിതാംബിക എന്നിവർ ധർണ്ണയിൽ പങ്കെടുത്തു. സി.പി.എം ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി, ജനതാ ദൾ സംസ്ഥാന സെക്രട്ടറി പ്രദീപ് ദിവാകരൻ, അംഗം ജലീൽ, മംഗലപുരം, തോന്നയ്ക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ അബ്ദുൽ സലാം, കുടവൂർ ജയൻ, മുൻ ജില്ലാപഞ്ചായ അംഗം സതീശൻ നായർ, സിപിഐ നേതാവ് തോന്നയ്ക്കൽ രാജേന്ദ്രൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി മുരുക്കുംപുഴ സുനിൽ, ജനതാ ദൾ മണ്ഡലം പ്രസിഡന്റ് സി.പി.ബിജു, ഡി.വൈ.എഫ്.ഐ സെക്രട്ടറി വിധീഷ് എന്നിവർ അഭിസംബോധന ചെയ്തു.

മംഗലപുരത്ത് എൽ.ഡി.എഫ് ജനപ്രതിനിധികളുടെ പ്രതിഷേധ ധർണ്ണ

0 Comments

Leave a comment