/uploads/news/1341-IMG_20200121_131403.jpg
Events

മണിയൻ പിള്ള രാജുവിന്റെ മകന്റെ വിവാഹ സ്വീകരണം അൽസാജ് കൺവെൻഷൻ സെന്ററിൽ


കഴക്കൂട്ടം: പ്രശസ്ത സിനിമാ നടൻ മണിയൻ പിള്ള രാജുവിന്റെ മകൻ സച്ചിന്റെ വിവാഹത്തിന്റെ സ്വീകരണം കഴിഞ്ഞ ദിവസം കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സെന്ററിൽ നടന്നു. മമ്മൂട്ടിയും മോഹൻലാലും അടങ്ങുന്ന നീണ്ട താരനിര തന്നെ സ്വീകരണ ചടങ്ങിൽ പങ്കെടുത്തു. സിനിമാ പ്രവർത്തകർ കൂടാതെ രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിനെത്തി നവദമ്പതികൾക്ക് ആശംസകൾ നേർന്നതിനൊപ്പം ഉപഹാരങ്ങളും നൽകി. കൂടാതെ രാഷ്ട്രീയ നേതാക്കളായ ഇ.പി ജയരാജൻ, മന്ത്രി എം.എ ബേബി, കൊടിക്കുന്നിൽ സുരേഷ് എം.പി എന്നിവരും ചടങ്ങിൽ എത്തി നവദമ്പതികൾക്ക് ആശംസകൾ നേർന്നു. മമ്മൂട്ടിയുടെ ഭാര്യ സുൽഫത്ത് അടക്കം കുടുംബ സമേതമാണ് പലരും എത്തിയത്. ജയറാം, ഭാര്യയും നടിയുമായ പാർവ്വതി, നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, മേനക സുരേഷ്, ഇന്നസെന്റ്, നാദിയ മൊയ്തു, ലിസി തുടങ്ങിയ പ്രമുഖ സിനിമാ താരങ്ങൾ ചടങ്ങിലെത്തിയിരുന്നു.

മണിയൻ പിള്ള രാജുവിന്റെ മകന്റെ വിവാഹ സ്വീകരണം അൽസാജ് കൺവെൻഷൻ സെന്ററിൽ

0 Comments

Leave a comment