കഴക്കൂട്ടം: മത്സ്യബന്ധനത്തിനായി വേളിയിൽ നിന്നും പോയ ബോട്ടിൽ ചരക്കു കപ്പൽ ഇടിച്ച് 2 പേർക്ക് പരിക്കേറ്റു. വെട്ടുകാട് സ്വദേശി അലോഷ്യസ് (58), വലിയ വേളി സ്വദേശി ജെറി (53) എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽ പെട്ട ഇൽ സമോൾ എന്ന ബോട്ട്, വേളി സ്വദേശിയായ ലില്ലിക്കുട്ടി ബാബുവിൻ്റെ ഉടമസ്ഥതയിലുള്ളതാണ്. ഇന്നലെ രാത്രി 7 മണിയോടെ തീരത്തു നിന്ന് 33 കിലോമീറ്റർ അകലെ വച്ചായിരുന്നു അപകടം. അന്താരാഷ്ട്ര കപ്പൽ ചാനലിന് സമീപത്ത് വച്ചായിരുന്നു അപകടം എന്നാണ് പോലീസിൻ്റെ നിഗമനം. കപ്പൽ തട്ടിയ ആഘാതത്തിൽ ഇരുവരും കടലിലേക്ക് വീഴുകയായിരുന്നു. നട്ടെല്ലിനും കാലിനും ഗുരുതരമായി പരിക്കേറ്റ ഇരുവരും ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. വള്ളത്തിന് ഭാഗികമായി തകരാറുകൾ സംഭവിച്ചതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു. കോസ്റ്റൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കപ്പലിനെ തിരിച്ചറിയാൻ കോസ്റ്റ് ഗാർഡിൻ്റെ സഹായവും തേടുമെന്ന് പോലീസ് അറിയിച്ചു.
മത്സ്യബന്ധനത്തിനു പോയ ബോട്ടിൽ കപ്പലിടിച്ച് മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്





0 Comments