/uploads/news/news_മെഡിക്കൽ_കോളേജ്_മേൽപ്പാലത്തിന്റെ_ഉദ്ഘാടന..._1660625443_2034.jpg
Events

മെഡിക്കൽ കോളേജ് മേൽപ്പാലത്തിന്റെ ഉദ്ഘാടനം ഇന്ന്


തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ പൂർത്തിയായ മേൽപ്പാലത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. മുഖ്യാതിഥിയാകും.മെഡിക്കൽ കോളേജ്‌ മാസ്റ്റർ പ്ലാനിന്റെ ഭാഗമായി 18.06 കോടി രൂപ മുടക്കിയാണ്‌ മേൽപ്പാലം നിർമിച്ചത്‌.

മെഡിക്കൽ കോളേജ് കുമാരപുരം റോഡിൽ മെൻസ് ഹോസ്റ്റലിനു സമീപത്തുനിന്ന് എസ്.എ.ടി. ആശുപത്രിയുടെ സമീപത്ത് എത്തിച്ചേരുന്നതാണ് മേൽപ്പാലം. കാമ്പസിൽനിന്ന് വാഹനങ്ങൾക്ക് തിരക്കേറിയ അത്യാഹിതവിഭാഗം പാത ഒഴിവാക്കി സുഗമമായ ഗതാഗതത്തിനു വഴിയൊരുക്കുന്നതാണ് മേൽപ്പാലം. കിഫ്ബി ഫണ്ടുപയോഗിച്ച് ഇൻകെൽ മുഖാന്തരമാണ് പദ്ധതി നടപ്പാക്കിയത്. 96 മീറ്റർ അപ്രോച്ച് റോഡുമുണ്ട്. 12 മീറ്ററാണ് മേൽപ്പാലത്തിന്റെ വീതി. 7.05 മീറ്റർ റോഡും നടപ്പാത 04.05 മീറ്ററുമാണ്.

 

എസ്.എ.ടി. ആശുപത്രി, ശ്രീചിത്ര, ആർ.സി.സി., മെഡിക്കൽ കോളേജ് ബ്ലോക്ക്, പ്രിൻസിപ്പൽ ഓഫീസ്, സി.ഡി.സി., പി.ഐ.പി.എം.എസ്., ഹോസ്റ്റൽ എന്നിവിടങ്ങളിൽ തിരക്കിൽപ്പെടാതെ നേരിട്ടെത്താം.

0 Comments

Leave a comment