https://kazhakuttom.net/images/news/news.jpg
Events

ലയോള കോളേജ് എൻ. എസ്. എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് -ചുവട് 2019-കരുംകുളത്ത്


കരുംകുളം: ലയോള കോളേജ് എൻ.എസ്.എസ് യൂണിറ്റ് ചുവട് 2019' എന്ന പേരിൽ സപ്തദിന ക്യാമ്പ് സംഘടിപ്പിക്കുന്നു. 2018/19 അധ്യയന വർഷത്തെ സപ്തദിന ക്യാമ്പ് നാളെ (മാർച്ച് 3 മുതൽ 9 വരെ കരുംകുളം കേന്ദ്രമാക്കിയാണ് സംഘടിപ്പിക്കുന്നത്. മാർച്ച് 3-ന് വൈകുന്നേരം ആരംഭിക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം കോവളം എം.എൽ.എ എം.വിൻസെന്റ് നിർവഹിക്കുന്നു. ഭവന സന്ദർശനവും വിവര ശേഖരണവും പ്രമുഖർ നയിക്കുന്ന വിവിധ ക്ലാസുകളും എൻ.എസ്.എസ് വോളൻ്റിയർമാരുടെ നേതൃത്വത്തിൽ ശ്രമദാൻ, തെരുവു നാടകം, മെഡിക്കൽ ക്യാമ്പ് തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്.

ലയോള കോളേജ് എൻ. എസ്. എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് -ചുവട് 2019-കരുംകുളത്ത്

0 Comments

Leave a comment