/uploads/news/news_ലഹരിക്കെതിരായ_പോരാട്ടങ്ങൾ_വിദ്യാർഥി_യുവജ..._1721500608_1406.jpg
Events

ലഹരിക്കെതിരായ പോരാട്ടങ്ങൾ വിദ്യാർഥി യുവജന പ്രസ്ഥാനങ്ങൾ ഏറ്റെടുക്കണമെന്ന് വിസ്‌ഡം യൂത്ത്


വക്കം, തിരുവനന്തപുരം: ലഹരിക്കെതിരായ പോരാട്ടങ്ങൾ വിദ്യാർഥി യുവജന പ്രസ്ഥാനങ്ങൾ ഏറ്റെടുക്കണമെന്ന് വിസ്‌ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കലാലയങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ ലഹരി സംഘങ്ങൾ പ്രവർത്തിക്കുന്നത്. വിദ്യാർഥികൾ ഉപഭോക്താക്കളായും കാരിയർമാരായും പ്രവർത്തിക്കുന്നു. എളുപ്പത്തിൽ പണമുണ്ടാക്കാമെന്നതുകൊണ്ട് ലഹരിക്കച്ചവടത്തിന് വിദ്യാർഥികൾക്ക് പ്രിയമേറുകയാണ്. 

ഇതിനെ പ്രതിരോധിക്കാൻ സർക്കാർ സംവിധാനങ്ങളോടൊപ്പം ചേർന്ന് നിന്ന് ഫലപ്രദമായി ഇടപെടാൻ സാധിക്കുന്നത് വിദ്യാർഥി യുവജന സംഘടനകൾക്കും അതിന്റെ നേതാക്കൾക്കുമാണ്. ഇതിന് രാഷ്ട്രീയ ഭേദമന്യേ സംഘടനകൾ മുൻകയ്യെടുത്ത് പൊതുവേദികൾ രൂപീകരിക്കണം. ആ പോരാട്ടത്തിന് മറ്റു ബഹുജന സംഘടനകളും പൊതുജനങ്ങളും സമ്പൂർണ പിന്തുണ നൽകും.

വക്കം മൈന പാർക്കിൽ നടന്ന വിസ്‌ഡം യൂത്ത് ജില്ലാ നേതൃസംഗമവും 
'ദിശ' സഹവാസ ക്യാമ്പും വിസ്‌ഡം യൂത്ത് സംസ്ഥാന സെക്രട്ടറി ജംഷീർ സ്വലാഹി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ഹാറൂൺ വള്ളക്കടവ് അധ്യക്ഷനായി. സംസ്ഥാന സമിതിയംഗം ത്വാഹ അബ്ദുൽബാരി, ജില്ലാ വൈസ് പ്രസിഡന്റ്‌ ജമീൽ പാലാംകോണം, ഷാഫി കൊല്ലം, ജാസർ ചെറുവാടി, ഹൻസീർ മണനാക്ക് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി നസീം അഴീക്കോട് സ്വാഗതവും ട്രഷറർ മുഹമ്മദ് ഷാൻ സലഫി തൊളിക്കോട് നന്ദിയും പറഞ്ഞു.

വിദ്യാർഥികൾ ഉപഭോക്താക്കളായും കാരിയർമാരായും പ്രവർത്തിക്കുന്നു. എളുപ്പത്തിൽ പണമുണ്ടാക്കാമെന്നതുകൊണ്ട് ലഹരിക്കച്ചവടത്തിന് വിദ്യാർഥികൾക്ക് പ്രിയമേറുകയാണ്

0 Comments

Leave a comment