കഴക്കൂട്ടം; തിരുവനന്തപുരം: ലോക ഡൗണ്‍ സിന്‍ഡ്രോം ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ശാക്തീകരണ പരിപാടി സ്റ്റെപ്പ് അപ് ഡേ മറ്റന്നാൾ (വെള്ളിയാഴ്ച്ച) നടക്കും. പരിപാടിയില്‍ പങ്കെടുക്കാന്‍ ഡൗണ്‍സിന്‍ഡ്രോം വിഭാഗത്തില്‍പ്പെട്ട നിരവധി ഭിന്നശേഷിക്കാര്‍ ഡിഫറന്റ് ആര്‍ട് സെന്ററിലെത്തും.
ഡൗണ്‍സിന്‍ഡ്രോം വിഭാഗത്തില്‍പ്പെട്ട ചലച്ചിത്രതാരം ഗോപികൃഷ്ണന്‍ കെ.വര്‍മ രാവിലെ 10:30 മണിക്ക് നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.
ദിനാചരണത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികള്‍ അരങ്ങേറും. കൂടാതെ മാജിക് പ്ലാനറ്റിലെയും ഡിഫറന്റ് ആര്‍ട് സെന്ററിലെയും എല്ലാ വിഭാഗങ്ങളുടെ പ്രദര്‍ശനങ്ങളും ഒരുക്കിയിട്ടുണ്ട്. ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ മാജിക് പ്ലാനറ്റിലെത്തുന്ന കുട്ടികളെ സ്വീകരിക്കും.
ഡൗണ്‍സിന്‍ഡ്രോം വിഭാഗത്തില്‍പ്പെട്ട ചലച്ചിത്രതാരം ഗോപികൃഷ്ണന്‍ കെ.വര്‍മ രാവിലെ 10:30 മണിക്ക് നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കും





0 Comments