പാലോട്; തിരുവനന്തപുരം: ചല്ലിമുക്ക്, താന്നിമൂട് ഗവ. ട്രൈബൽ എൽ.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രതിദിന വൈജ്ഞാനിക സംരംഭമായ ഒരു ദിനം ഒരു അറിവ് പരിപാടിയുടെ ലോഗോ വാമനപുരം എം.എൽ.എ സുധീർ ഷാ പാലോട് പ്രകാശനം ചെയ്തു.
കുരുന്നു ഹൃദയങ്ങളിൽ വെളിച്ചം പകരുന്ന സംരംഭമായി മാറട്ടെയെന്ന് ഉത്ഘാടനം ചെയ്തു കൊണ്ട് എം.എൽ.എ ആശംസിച്ചു. പെരിങ്ങമ്മല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അരുൺ കുമാർ, വാർഡ് അംഗങ്ങളായ സഫിയ ബീവി, സോഫി തോമസ്, റുഖിയാ ബീവി, പ്രഥമാധ്യാപിക ജമനിസ ബീഗം, എസ്.എം.സി ചെയർമാൻ നാസ്മുദ്ധീൻ, രാഗേഷ് തമ്പി, ആൻസി പി.സി, ജാരിയാ മോൾ, സീനത്ത് അസിം, അൻസാറുദ്ദിൻ തുടങ്ങിയവർ പങ്കെടുത്തു.
കുരുന്നു ഹൃദയങ്ങളിൽ വെളിച്ചം പകരുന്ന സംരംഭമായി മാറട്ടെയെന്ന് ഉത്ഘാടനം ചെയ്തു കൊണ്ട് എം.എൽ.എ സുധീർ ഷാ പാലോട് ആശംസിച്ചു





0 Comments