തിരുവനന്തപുരം : വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ യുവജന വിഭാഗമായ വിസ്ഡം യൂത്ത് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ജില്ലാ എക്സ്പേർട്ട് മീറ്റുകളുടെ ഭാഗമായി തിരുവനന്തപുരം ജില്ലാ എക്സ്പേർട്ട് മീറ്റ് ജൂൺ 18 ഞായറാഴ്ച സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിന് സമീപമുള്ള എം.ഇ.എസ് ഹാളിൽ രാവിലെ 8 മുതൽ വൈകിട്ട് 6 വരെയാണ് പരിപാടി നടക്കുക.
വിസ്ഡം യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ നിഷാദ് സലഫി, സംസ്ഥാന ഭാരവാഹികളായ അബ്ദുറഹ്മാൻ ചുങ്കത്തറ, മുഹമ്മദ് ഷബീർ, സിനാജുദ്ദീൻ, അബ്ദുല്ല അൻസാരി, യൂനുസ് പട്ടാമ്പി, ഹാരിസ് ഫാറൂഖി, സുഹൈൽ കൊല്ലം, ഗസ്നഫർ, അജ്മൽ ജവാദ് തുടങ്ങിയവർ സംബന്ധിക്കുമെന്ന് ജില്ലാ ഭാരവാഹികളായ ഹാറൂൺ വള്ളക്കടവ്, നസീം അഴിക്കോട്, താഹ പാലാംകോണം എന്നിവർ അറിയിച്ചു.
തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിന് സമീപമുള്ള എം.ഇ.എസ് ഹാളിൽ രാവിലെ 8 മുതൽ വൈകിട്ട് 6 വരെയാണ് പരിപാടി നടക്കുക.





0 Comments