/uploads/news/news_വിസ്ഡം_യൂത്ത്_ജില്ലാ_തർബിയ_ക്യാമ്പും_ഇഫ്..._1711262160_6423.jpg
Events

വിസ്ഡം യൂത്ത് ജില്ലാ തർബിയ ക്യാമ്പും ഇഫ്താർ സംഗമവും ഇന്ന് (ഞായർ)


പാളയം, തിരുവനന്തപുരം: വിസ്ഡം യൂത്ത് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ തർബിയ ക്യാമ്പും  ഇഫ്താർ സംഗമവും ഇന്ന് (ഞായർ) രാവിലെ 10 മണി മുതൽ പാളയം സ്റ്റാച്യു എം.ഇ.എസ് ഹാളിൽ നടക്കും. വിസ്‌ഡം യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ നിഷാദ് സലഫി സംഗമം ഉദ്ഘാടനം ചെയ്യും. വിസ്ഡം യൂത്ത്  തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് ഹാറൂൺ വള്ളക്കടവ് അധ്യക്ഷത വഹിക്കും. 

വിവിധ വിഷയങ്ങളിലായി അക്ബർഷാ അൽ ഹികമി, റസീൽ മദനി, മുസ്തഫ പട്ടാമ്പി, ത്വാഹാ അബ്ദുൽ ബാരി, നസീം അഴീക്കോട് എന്നിവർ സംസാരിക്കും.

തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ തർബിയ ക്യാമ്പും ഇഫ്താർ സംഗമവും ഇന്ന് (ഞായർ) രാവിലെ 10 മണി മുതൽ പാളയം സ്റ്റാച്യു എം.ഇ.എസ് ഹാളിലാണ് നടക്കുന്നത്

0 Comments

Leave a comment