തിരുവനന്തപുരം : വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ ഐ.ടി വിംഗ് സംഘടിപ്പിക്കുന്ന ഐ.ടി വർക്ക്ഷോപ്പ് 'സ്പാർക്സ് ' ഞായറാഴ്ച ഉച്ചക്ക് രണ്ട് മണി മുതൽ വള്ളക്കടവ് സലഫി സെൻ്ററിൽ നടക്കും.
പുതു തലമുറയെ വഴി തെറ്റിക്കുന്ന സോഷ്യൽ മീഡിയാ ദുരുപയോഗം തടയുന്നതിന് വിവിധ പദ്ധതികൾ വർക്ക്ഷോപ്പിൽ ആസൂത്രണം ചെയ്യും.
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് നസീർ വള്ളക്കടവ് ഉദ്ഘാടനം ചെയ്യും. വിസ്ഡം ജില്ലാ ഐ.ടി കൺവീനർ ബാബുഖാൻ അദ്ധ്യക്ഷനാകും. വിസ്ഡം ഐ.ടി വിംഗ് സംസ്ഥാന കൺവീനർ ജമാൽ.കെ.എം ക്ലാസ്സെടുക്കും. വിവിധ വിഷയങ്ങളിൽ വിസ്ഡം യൂത്ത്, വിസ്ഡം സ്റ്റുഡൻ്റ്സ് ജില്ലാ ഐ.ടി വിംഗ് ഭാരവാഹികൾ സംസാരിക്കും.
' പുതു തലമുറയെ വഴി തെറ്റിക്കുന്ന സോഷ്യൽ മീഡിയാ ദുരുപയോഗം തടയുന്നതിന് വിവിധ പദ്ധതികൾ വർക്ക്ഷോപ്പിൽ ആസൂത്രണം ചെയ്യും '





0 Comments