തിരുവനന്തപുരം: വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെ യുവജന സംഘടനയായ വിസ്‌ഡം യൂത്തിന്റെ തിരുവനന്തപുരം ജില്ലാ 'യൂത്ത് കോൺക്ലേവ് ' പ്രഖ്യാപിച്ചു. ഡോ.അംബേദ്‌കർ മെമോറിയൽ ഹാളിൽ നടന്ന പ്രഖ്യാപന സമ്മേളനത്തിൽ വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നസീർ വള്ളക്കടവ്, സെക്രട്ടറി നസീർ മുള്ളിക്കാട് എന്നിവർ ചേർന്ന് 'യൂത്ത് കോൺക്ലേവി'ന്റെ പ്രഖ്യാപനം നടത്തി.
വിസ്‌ഡം യൂത്ത് ജില്ലാ പ്രസിഡന്റ് ഹാറൂൺ വള്ളക്കടവ് അധ്യക്ഷനായി. വിസ്‌ഡം ജില്ലാ ഭാരവാഹികളായ അബ്ദുള്ള കേശവദാസപുരം, ഷഹീർ വലിയവിള, മാഹീൻകുട്ടി പാലാംകോണം, മുബാറക്, വിസ്‌ഡം യൂത്ത് ഭാരവാഹികളായ നസീം അഴിക്കോട്, മുഹമ്മദ് ഷാൻ സലഫി, താഹ പാലാംകോണം, നസീൽ കണിയാപുരം, അൻസാറുദ്ധീൻ സ്വലാഹി, സൈഫുദ്ധീൻ കൊല്ലായി വിസ്‌ഡം സ്റ്റുഡന്റ്‌സ് ജില്ലാ ഭാരവാഹികളായ സമീർ കരിച്ചാറ, അർഷദ് പട്ടം, അൽ ഫഹദ് പൂന്തുറ തുടങ്ങിയവർ പങ്കെടുത്തു. ഏപ്രിൽ 27 ന് പാളയത്താണ് ജില്ലാ യൂത്ത് കോൺക്ലേവ് സംഘടിപ്പിക്കുന്നത്.
ഏപ്രിൽ 27 ന് പാളയത്താണ് ജില്ലാ യൂത്ത് കോൺക്ലേവ് സംഘടിപ്പിക്കുന്നത്





0 Comments