/uploads/news/news_ശ്രീനാരായണഗുരു_ജയന്തിയും_ടൂറിസം_വാരാഘോഷവ..._1662209213_4796.jpg
Events

ശ്രീനാരായണഗുരു ജയന്തിയും ടൂറിസം വാരാഘോഷവും - ചെമ്പഴന്തിയിൽ വിപുലമായ ഒരുക്കങ്ങൾ


കഴക്കൂട്ടം: ശ്രീനാരായണ ഗുരുദേവന്റെ ജന്മഗൃഹമായ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ സെപ്റ്റംബർ 6 മുതൽ 10 വരെ സംഘടിപ്പിക്കുന്ന സംസ്ഥാന ടൂറിസം വാരാഘോഷവും സെപ്റ്റംബർ 8, 9, 10 തീയതികളിൽ സംഘടിപ്പിക്കുന്ന 168-ാമത് ശ്രീനാരായണ ഗുരു ജയന്തിയുടെയും ഒരുക്കങ്ങൾ സംബന്ധിച്ചും ചെമ്പഴന്തി ഗുരുകുലത്തിലും ഉത്സവ മേഖലയായ തിരുവനന്തപുരം നഗരസഭ വാർഡ് പ്രദേശങ്ങളിലും ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങളെ സംബന്ധിച്ചും ഗുരുകുലത്തിൽ യോഗം ചേർന്നു.

ജയന്തി ആഘോഷ കമ്മിറ്റി മുഖ്യ രക്ഷാധികാരി കൂടിയായ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഗരസഭ കൗൺസിലർമാരായ ചെമ്പഴന്തി ഉദയൻ, സ്റ്റാൻലി ഡിക്രൂസ് ആഘോഷ കമ്മിറ്റി സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, പോലീസ്, ഫയർഫോഴ്സ്, എക്സൈസ്, കെഎസ്ഇബി, കേരള വാട്ടർ അതോറിറ്റി, പി.ഡബ്ല്യു.ഡി, കെഎസ്ആർടിസി, തിരുവനന്തപുരം നഗരസഭ തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും, ആഘോഷ കമ്മിറ്റി ഭാരവാഹികളും, രാഷ്ട്രീയ -റസിഡൻസ് അസോസിയേഷൻ ഭാരവാഹികളും പങ്കെടുത്തു.

ടൂറിസം വാരാഘോഷം തുടങ്ങുന്ന സെപ്റ്റംബർ 6 മുതൽ ശുചീകരണ പ്രവർത്തനങ്ങൾ കുറ്റമറ്റ രീതിയിൽ നിർവഹിക്കുന്നതിന് നഗരസഭ ഹെൽത്ത് വിഭാഗത്തെ യോഗം ചുമതലപ്പെടുത്തി.

          നടപ്പിലാക്കുന്നത്
         ------------------------------
      
 1. ശുചീകരണത്തിന് ആവശ്യമായ തൊഴിലാളികളെ വിന്യസിക്കും.

2. പ്രാഥമിക ചികിത്സാ സംവിധാനത്തിന് പാങ്ങപ്പാറ ഹെൽത്ത് യൂണിറ്റിന്റെ സേവനം ലഭ്യമാക്കും.

3. ഗ്രീൻ പ്രോട്ടോക്കോൾ സമ്പ്രദായം പ്രാവർത്തികമാക്കും. 

4. കുടിവെള്ള ലഭ്യത ഉറപ്പുവരുത്തും.
 
5. സെപ്റ്റംബർ 6 മുതൽ 10 വരെ തീയതികളിൽ ഗതാഗത സുരക്ഷാ ക്രമീകരണങ്ങൾക്ക് സുഗമമായ സംവിധാനം ഒരുക്കും.

6. ലഹരി - മയക്കു മരുന്ന് മാഫിയയുടെ കേന്ദ്രങ്ങളായ പോക്കറ്റുകളിൽ ശക്തമായ റെയ്ഡും നിരീക്ഷണവും ഉണ്ടാകും.

 7. തടസ്സം കൂടാതെ വൈദ്യുതി ലഭ്യമാക്കുന്നതിനും ആഘോഷ പരിധിയിലും ഘോഷയാത്ര കടന്നു പോകുന്നതുമായ സ്ഥലങ്ങളിലെ തെരുവ് വിളക്കുകൾ കത്തിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കും.

8. അഗ്നിശമനസേനയുടെ ഒരു വിങ്ങിന്റെ മുഴുവൻ സമയ സേവനം ആഘോഷ ദിനങ്ങളിൽ ലഭ്യമാക്കും.

ശ്രീനാരായണഗുരു ജയന്തിയും ടൂറിസം വാരാഘോഷവും - ചെമ്പഴന്തിയിൽ വിപുലമായ ഒരുക്കങ്ങൾ

0 Comments

Leave a comment