തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ വ്യാപിച്ചു വരുന്ന ഫെയ്ക് ഐഡികൾ നിയന്ത്രിക്കുവാൻ വേണ്ട നടപടികൾ എത്രയും വേഗം അധികൃതർ കൈകൊള്ളണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഐ.ടി ശിൽപ്പശാല അഭിപ്രായപ്പെട്ടു.
മറ്റുമതസ്ഥരുടെ പേരുകളിൽ വ്യാജ ഐഡികൾ ഉണ്ടാക്കി സമൂഹത്തിൽ സ്പർദ്ധ വളർത്തുന്നത് ഇന്ന് വ്യാപകമായിരിക്കുകയാണ്. പരസ്പര സഹകരണത്തിലും സഹവർത്തിത്വത്തിലും കഴിയുന്ന മനുഷ്യർക്കിടയിൽ വർഗീയതയുടെ വിത്ത് പാകുന്നതിൽ ഇത്തരം വ്യാജ ഐഡികൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് ശിൽപ്പശാല വിലയിരുത്തി.
'സ്പാർക്സ്' എന്ന പേരിൽ വള്ളക്കടവ് സലഫി സെന്ററിൽ സംഘടിപ്പിച്ച ശില്പശാല വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ തിരുവനന്തപുരം ജല്ലാ പ്രസിഡന്റ് നസീർ വള്ളക്കടവ് ഉദ്ഘാടനം ചെയ്തു. വിസ്‌ഡം തിരുവനന്തപുരം ജില്ലാ ഐ.ടി കൺവീനർ ബാബുഖാൻ പൂഴനാട് അധ്യക്ഷനായി. ഐ.ടി വിംഗ് സംസ്ഥാന കൺവീനർ ജമാൽ.കെ.എം ക്ലാസ്സെടുത്തു. സംസ്ഥാന ഐ.ടി വിംഗ് കോർഡിനേറ്ററും വിസ്‌ഡം ആലപ്പുഴ ജില്ലാ പ്രസിഡൻറ്റുമായ അഡ്വ.മുഹമ്മദ് അഷ്റഫ്, വിസ്ഡം യൂത്ത് തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവ് അംഗം ഷഹീർ സലിം പെരുമാതുറ, വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ലാ കൺവീനർ നാസിഫ് റഹ്മാൻ എന്നിവർ സംസാരിച്ചു. തിരുവനന്തപുരം വെസ്റ്റ് മണ്ഡലം ഐ.ടി കൺവീനർ സജീർ.ബി സ്വാഗതവും നെടുമങ്ങാട് മണ്ഡലം കൺവീനർ അൻസിഫ് നന്ദിയും പറഞ്ഞു.
പരസ്പര സഹകരണത്തിലും സഹവർത്തിത്വത്തിലും കഴിയുന്ന മനുഷ്യർക്കിടയിൽ വർഗീയതയുടെ വിത്ത് പാകുന്നതിൽ ഇത്തരം വ്യാജ ഐഡികൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് ശിൽപ്പശാല വിലയിരുത്തി.





0 Comments